27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 19

    27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 19   മൂലം     പൊതുസ്വഭാവം   ആകാശതലത്തില്‍ പതിനൊന്ന് നക്ഷത്രങ്ങള്‍കൂടി ചേര്‍ന്ന് വാളുപോലെ കാണപ്പെടുന്നതാണ് മൂലം നക്ഷത്രം. വ്യാഴ ഗ്രഹത്തിന്‍റെ മൂലത്രികോണമായ... Read More

 

 


27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 19


 

മൂലം

 

 

പൊതുസ്വഭാവം

 

ആകാശതലത്തില്‍ പതിനൊന്ന് നക്ഷത്രങ്ങള്‍കൂടി ചേര്‍ന്ന് വാളുപോലെ കാണപ്പെടുന്നതാണ് മൂലം നക്ഷത്രം. വ്യാഴ ഗ്രഹത്തിന്‍റെ മൂലത്രികോണമായ ധനുരാശിയില്‍ ഉള്‍പ്പെടുന്ന ഈ നക്ഷത്രം ആരംഭിച്ച് ആദ്യത്തെ 15 നാഴിക വരെ ഗണ്ഡാന്ത ദോഷമുണ്ടാകാറുണ്ട്. ധനാഭിവൃദ്ധി, സൗമ്യപ്രകൃതി, ധര്‍മ്മനിഷ്ഠ, സ്ഥിരചിത്തത തുടങ്ങിയവ മൂലം നക്ഷത്രക്കാരുടെ പ്രത്യേകതകളില്‍ ചിലവയാണ്. ആരേയും പരിഹസിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഇവര്‍, അവരില്‍നിന്ന് ഏതെങ്കിലുമൊരു കാര്യം സാധിച്ചെടുക്കുവാന്‍ വളരെ ലോഹ്യത്തോടെയും സ്നേഹത്തോടെയും അവരെ സമീപിക്കുകയും ചെയ്യും. വളരെ കഠിനാദ്ധ്വാനം ചെയ്ത് ധനമുണ്ടാക്കുന്ന ഇവര്‍ക്ക് അത് വേണ്ടവിധം അനുഭവിക്കാനുള്ള യോഗം കുറയും. മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ അസൂയാലുക്കളായ ഇവരില്‍ ചിലര്‍ സ്വന്തം നേട്ടങ്ങള്‍ ബോധപൂര്‍വ്വം വിസ്മരിക്കും. മൂന്നു വീടുവയ്ക്കുവാനൊ ഉള്ള ഭവനങ്ങള്‍ പുതുക്കി പണിയുവാനോ ഭാഗ്യമുള്ളവരാണിവര്‍. വിജ്ഞാനസമ്പന്നരായ ഇവര്‍ വാഗ്ചാതുര്യവും, വായനാശീലവും, ചിന്താശീലവും ഉള്ളവരായിരിക്കും.

 

ഏതു വിപരീത പരിതസ്ഥിതിയിലും പതറാതെ മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ക്ക് ഉള്ളിന്‍റെ ഉള്ളില്‍ ചെറിയൊരു ഭീരുത്വചിന്ത നിഴലിക്കും. തന്നെ സ്നേഹിക്കുന്നവര്‍ക്ക് എന്തു നല്‍കാനും മടിക്കാത്ത ഇവര്‍ പൊതുവെ 100 രൂപ ചോദിക്കുന്നവര്‍ക്ക് 50 രൂപ വരെ മാത്രമേ നല്‍കാറുള്ളു. സ്ത്രീകളോട് ഒരു പ്രത്യേക പ്രതിപത്തി ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാരില്‍ കണ്ടുവരാറുണ്ട്.

 

ദശാനാഥന്‍ കേതുവും, രാശിനാഥന്‍ വ്യാഴവും, നക്ഷത്ര ദേവത നിര്യതിയുമാണ്.

 


 

സമ്പല്‍സമൃദ്ധിക്ക് വണങ്ങു….ഫലം സുനിശ്ചിതം… .

 

2019 നിങ്ങളുടെ വര്‍ഷമാണോ…അറിയാം

 

ഈ പതിനാറ് മന്ത്രങ്ങള്‍ ജപിക്കു…ഉദ്ദിഷ്ടകാര്യസിദ്ധി….ഉറപ്പ്…

 

 


 

ദശാകാലം:

 

മൂലം നക്ഷത്രക്കാരുടെ ജനനം കേതൂര്‍ദശയിലാണ്. ഏകദേശം മൂന്നര വയസ്സുവരെ കേതൂര്‍ദശാകാലമായി കണക്കാക്കാം. ഈ കാലയളവില്‍ രോഗാരിഷ്ടതകള്‍ ഉണ്ടാകും. തുടര്‍ന്ന് ഇരുപത്തിമൂന്നര വയസ്സുവരെ ശുക്രദശയും, ഇരുപത്തിഒന്‍പതര വയസ്സുവരെ ആദിത്യനും, മുപ്പത്തിഒന്‍പതര വയസ്സുവരെ ചന്ദ്രനും, നാല്‍പത്തിയാറര വയസ്സുവരെ കുജനും അതിനുശേഷം 18 വര്‍ഷം രാഹുവും, 16 വര്‍ഷം വ്യാഴദശയുമാണ്.
ആദിത്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരങ്ങള്‍ ചെയ്യണം.

 


 

അനുകൂല ദിവസം: ചൊവ്വ, വ്യാഴം.

 

അനുകൂല തീയതി: 7, 16, 25

 

അനുകൂലനിറം: ചുവപ്പ്, തവിട്ടുനിറം.

 

അനുകൂലരത്നം: വൈരൂഢ്യം.


 

നിങ്ങൾക്ക് നന്മയേകുന്ന നക്ഷത്രങ്ങളെ അറിയാം…

 

ഈ കാര്യങ്ങൾ ജീവിതത്തില്‍ ശീലമാക്കു….ലക്ഷ്മി കടാക്ഷം ഉറപ്പ്…

 

ആഗ്രഹസാഫല്യത്തിന് ശിവപഞ്ചാക്ഷരസ്തോത്രം

 

 


വിവാഹത്തിന് അനുകൂലമായ നക്ഷത്രങ്ങള്‍:


 

 

സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ(പുരുഷ) നക്ഷത്രങ്ങള്‍:

 

തിരുവാതിര, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട, പൂരാടം, ചതയം, ഉത്തൃട്ടാതി, രേവതി.

 

പുരുഷന് വിവാഹത്തിന് അനുകൂലമായ(സ്ത്രീ) നക്ഷത്രങ്ങള്‍:

 

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, മകം, പൂരം, അത്തം, ചിത്തിര, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്തൃട്ടാതി, രേവതി.

 

 

27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 11

 


 

അനുയോജ്യമായ തൊഴില്‍ മേഖല

 

നിയമം, സാമൂഹ്യപ്രവര്‍ത്തനം, രാഷ്ട്രീയരംഗം, റീട്ടെയില്‍ ബിസിനസ്സ്, ഫോറിന്‍ ട്രേഡ്, അദ്ധ്യാപനം, മതപരമായ ഔദ്യോഗികമായ സ്ഥാനങ്ങള്‍ തുടങ്ങിയവ ഇവര്‍ക്ക് ശോഭിക്കുവാന്‍ കഴിയുന്ന പ്രവര്‍ത്തനരംഗങ്ങളാണ്.

 


 

പ്രതികൂല നക്ഷത്രങ്ങള്‍

 

 

ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, പുണര്‍തം, പൂയം, ആയില്യം എന്നീ നക്ഷത്രക്കാരുമായുള്ള സാമ്പത്തിക ഇടപാടുകളും വേഴ്ചയും നന്നല്ല.

 


 

പ്രതികൂല രത്നങ്ങള്‍:

 

മാണിക്യം, മുത്ത്.

 


 

ദോഷപരിഹാരാര്‍ത്ഥം:

 

മഹാ വിഷ്ണുവിന് പാല്‍പ്പായസം, തുളസിമാല, ഭരദേവതാ ക്ഷേത്രത്തില്‍ വിളക്ക്, ഗണപതിക്ക് കറുകമാല എന്നീ വഴിപാടുകള്‍ ചെയ്യുകയും ‘ഓം നിര്യതയേ നമഃ’ എന്ന മന്ത്രം നിത്യവും 108 പ്രാവശ്യം ജപിക്കുകയും ചെയ്യുക.

 

(തുടരും)

 


 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO