27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 18

    27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 18     തൃക്കേട്ട     പൊതുസ്വഭാവം   കുന്തംപോലെ മൂന്ന് നക്ഷത്രങ്ങള്‍ ആകാശവീഥിയില്‍ കാണപ്പെടുന്നതാണ് തൃക്കേട്ട നക്ഷത്രം. രക്ഷാകങ്കണമാണ് ഈ നക്ഷത്രചിഹ്നം.... Read More

 

 

27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 18

 


 

തൃക്കേട്ട

 

 

പൊതുസ്വഭാവം

 

കുന്തംപോലെ മൂന്ന് നക്ഷത്രങ്ങള്‍ ആകാശവീഥിയില്‍ കാണപ്പെടുന്നതാണ് തൃക്കേട്ട നക്ഷത്രം. രക്ഷാകങ്കണമാണ് ഈ നക്ഷത്രചിഹ്നം. ഈ നക്ഷത്രത്തിന്‍റെ അവസാനമുള്ള അരനാഴികയും മൂലം നക്ഷത്രത്തിന്‍റെ ആരംഭത്തിലുള്ള അരനാഴികയും കൂടി ചേര്‍ന്ന സമയം തീരെ നന്നല്ല. ‘അഭുക്ത’ എന്ന് അറിയപ്പെടുന്ന ഈ ദോഷ സമയത്തു ജനിക്കുന്നവര്‍ വംശവിനാശകരും ദുര്‍മാര്‍ഗ്ഗികളും നാടും വീടും വിട്ട് അലയുന്നവരും ആയിരിക്കും. തൃക്കേട്ട നക്ഷത്രത്തില്‍ ചൊവ്വാഴ്ച ദിവസം ചൊവ്വായുടെ കാലഹോരയില്‍ ജനിക്കുന്നയാളിന് ജ്യേഷ്ഠസഹോദരനാശം ഉണ്ടാകും.

 

പൊതുവെ ഗൗരവസ്വഭാവമുള്ളവരായി കാണപ്പെടുന്ന ഇവര്‍ ശുദ്ധാത്മാക്കളും ഹൃദയചാഞ്ചല്യമുള്ളവരുമാണ്. മനസ്സിലുള്ളത് തുറന്നുപറയുന്ന ഇവര്‍ സ്വയം പല ആപത്തുകളിലും ചെന്നുപെടാറുണ്ട്. ഇവരില്‍ ചിലര്‍ മറ്റുള്ളവരോട് പരുഷമായി പെരുമാറുകയും വളരെ പെട്ടെന്ന് കോപിക്കുകയും ചെയ്യും. ഇവര്‍ മറ്റുള്ളവര്‍ക്ക് പരമാവധി വഴങ്ങിക്കൊടുക്കാറില്ല. ഇവര്‍ക്ക് മംഗല്യഭാഗ്യം അല്‍പ്പം വൈകിയായിരിക്കും സംഭവിക്കുക. എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഈ നക്ഷത്രക്കാര്‍ക്ക് ചില അവസരങ്ങളില്‍ ബുദ്ധിമുട്ടും നിസ്സഹായതയും നിമിത്തം പരസഹായം തേടേണ്ടതായിവരും.

 

സ്വതവേ എടുത്തുചാട്ടക്കാരായ ഇവര്‍ പലപ്പോഴും അനര്‍ത്ഥങ്ങള്‍ വലിച്ചുവയ്ക്കും. ഇവരില്‍ മിക്കവര്‍ക്കും ബന്ധുക്കളില്‍നിന്ന് വലിയ സഹായങ്ങള്‍ ഒന്നും കിട്ടാറില്ല. ഏതു രംഗത്ത് പ്രവര്‍ത്തിച്ചാലും ഇക്കൂട്ടര്‍ക്ക് വിജയത്തിലെത്താന്‍ കഴിയും. എല്ലാ രംഗങ്ങളിലും മേധാവിത്വം സ്ഥാപിക്കാന്‍ നയപരമായ പെരുമാറ്റം ഇവരില്‍നിന്ന് ഉണ്ടാകും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് പലവിധ അപവാദങ്ങളും ഉണ്ടാകാം.

 

ദശാനാഥന്‍ ബുധനും, രാശിനാഥന്‍ കുജനും, നക്ഷത്രദേവത ഇന്ദ്രനുമാണ്.


 

ദശാകാലം:

തൃക്കേട്ടക്കാരുടെ ജനനം ബുധദശയിലാണ്. ശരാശരി എട്ടരവര്‍ഷം ബുധദശയായി കണക്കാക്കാം. തുടര്‍ന്ന് പതിനഞ്ചര വയസ്സുവരെ കേതൂര്‍ദശയും, മുപ്പത്തിയഞ്ചര വരെ ശുക്രനും, നാല്‍പ്പത്തിയൊന്നര വരെ ആദിത്യദശയും, അന്‍പത്തിയൊന്നര വയസ്സുവരെ ചന്ദ്രദശയുമാണ്. അതിനുശേഷം അന്‍പത്തിയെട്ടര വയസ്സുവരെ ചൊവ്വയും എഴുപത്തിയാറര വയസ്സുവരെ രാഹൂര്‍ദശയും തുടര്‍ന്ന് 16 വര്‍ഷം വ്യാഴദശാകാലവുമാണ്.
ശുക്രന്‍, ആദിത്യന്‍, വ്യാഴം എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരം ചെയ്യണം.

 


 

 

അനുകൂലദിവസം: ബുധന്‍

 

അനുകൂല തീയതി: 5, 14, 23

 

അനുകൂല നിറം: പച്ച

 

അനുകൂല രത്നം: മരതകം.

 


 

 

വിവാഹത്തിന് അനുകൂലമായ നക്ഷത്രങ്ങള്‍:

 


 

 

സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ(പുരുഷ) നക്ഷത്രങ്ങള്‍:

 


 

27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 17

 

 


 

 

കാര്‍ത്തിക(ഇടവം), പൂയം, ആയില്യം, മകം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം.

 

പുരുഷന് വിവാഹത്തിന് അനുകൂലമായ(സ്ത്രീ) നക്ഷത്രങ്ങള്‍:

 

ഭരണി, കാര്‍ത്തിക, രോഹിണി, ആയില്യം, അത്തം, ചിത്തിര, ചോതി, വിശാഖം(വൃശ്ചികം), അനിഴം, മൂലം, ഉത്രാടം, അവിട്ടം, ഉത്തൃട്ടാതി, രേവതി.

 


 

അനുയോജ്യമായ തൊഴില്‍ മേഖല

 


 

ഇന്‍ഷ്വറന്‍സ് ഏജന്‍സി, ഇലക്ട്രോണിക്സ് ഉപകരണ വിപണനം, കെമിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പരസ്യപ്രചാരണരംഗം, ജലവിതരണമേഖല തുടങ്ങിയവ തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് അനുകൂലമായ തൊഴില്‍ രംഗങ്ങളാണ്.

 


 

പ്രതികൂല നക്ഷത്രങ്ങള്‍

 

പൂരാടം, തിരുവോണം, ചതയം, മകയിരം, തിരുവാതിര, പുണര്‍തം എന്നീ നക്ഷത്രക്കാരുമായുള്ള ഇടപാടുകള്‍ നന്നല്ല.

 


 

പ്രതികൂല രത്നങ്ങള്‍:

 

മുത്ത്

 


 

ദോഷപരിഹാരം:

 

ശിവക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമ ജപം, ഭദ്രകാളിക്ക് കടുംപായസം, ബുധനാഴ്ച ദിവസങ്ങളില്‍ ശ്രീകൃഷ്ണന് ത്രിമധുരം, തൃക്കൈവെണ്ണ എന്നീ വഴിപാടുകള്‍ ചെയ്യുകയും ‘ഓം ഇന്ദ്രായ നമഃ’ എന്ന മന്ത്രം നിത്യവും 108 പ്രാവശ്യം ജപിക്കുകയും ചെയ്യുക.

 


 

(തുടരും )

 

2019 നിങ്ങളുടെ വര്‍ഷമാണോ…അറിയാം

 

ഈ പത്ത് കാര്യങ്ങള്‍ ശീലമാക്കു…ഐശ്വര്യം നിങ്ങളുടെ കൂടെ…

 

ദാരിദ്ര്യം, കടം എന്നിവ മാറണം എന്ന് ആഗ്രഹിക്കുന്നവോ…?

 

ഈ പൊരുത്തം ഉണ്ടോ ? എന്നാല്‍ ദാമ്പത്യസുഖം ഉറപ്പ്…

 

ഗ്രഹങ്ങളെ അറിയു, രോഗങ്ങളെയും അറിയാം

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO