27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 12

  27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 12     ഉത്രം   പൊതുസ്വഭാവം   ആകാശതലത്തില്‍ തിളങ്ങിനില്‍ക്കുന്ന രണ്ടു നക്ഷത്രങ്ങളുടെ ഒരു ഗണമാണ് ഉത്രം നക്ഷത്രം. ജപമണിയാണ് ഈ നക്ഷത്രത്തിന്‍റെ അടയാളം.... Read More

 

27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 12

 


 

ഉത്രം

 

പൊതുസ്വഭാവം

 

ആകാശതലത്തില്‍ തിളങ്ങിനില്‍ക്കുന്ന രണ്ടു നക്ഷത്രങ്ങളുടെ ഒരു ഗണമാണ് ഉത്രം നക്ഷത്രം. ജപമണിയാണ് ഈ നക്ഷത്രത്തിന്‍റെ അടയാളം. ഈ നക്ഷത്രജാതര്‍ ചിങ്ങക്കൂറിലും കന്നിക്കൂറിലും ഉള്‍പ്പെടുന്നു. ഉത്രം നക്ഷത്രം ആരംഭിച്ച് ആദ്യത്തെ 6 മണിക്കൂറിനുള്ളില്‍ ജനിച്ചാല്‍ ചിങ്ങക്കൂറും ബാക്കി സമയത്തിനുള്ളില്‍ ജനിച്ചാല്‍ കന്നിക്കൂറുമാണ്. ഉത്രം നക്ഷത്രക്കാര്‍ക്ക് എല്ലാ കാര്യത്തിലും അടുക്കും ചിട്ടയും ഉണ്ടായിരിക്കും. പ്രായമുള്ളവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് ഇവരുടെ ഒരു സവിശേഷതയാണ്.

 

സൗന്ദര്യം, ധനം, നയപരമായ പെരുമാറ്റം, കഠിനാദ്ധ്വാനം, ഈശ്വരചിന്ത, അതിഥി സല്‍ക്കാരം, സ്വഭാവശുദ്ധി, സാത്വികമായ ആഹാരചര്യ എന്നീ സദ്ഗുണങ്ങള്‍ക്കൊപ്പം, കോപം ഉണ്ടായാല്‍ വീണ്ടുവിചാരം കൂടാതെ എന്തും കാട്ടികൂട്ടുന്ന പ്രകൃതം, സ്വന്തം തെറ്റുകള്‍ തെറ്റാണെന്ന് സമ്മതിക്കാനുള്ള വിമുഖത, സ്വന്തം കഴിവുകളെക്കുറിച്ച് അതിരുകവിഞ്ഞ വിശ്വാസവും മറ്റുള്ളവര്‍ മോശക്കാരാണെന്ന ധാരണയും, അതിരറ്റ സുഖലോലുപത്വം തുടങ്ങിയ സ്വഭാവങ്ങളും ഉള്‍പ്പെടുന്നു. ഇവരുടെ ദാമ്പത്യജീവിതം സംതൃപ്തികരമായിരിക്കും. എന്നാല്‍ ഈ നക്ഷത്രക്കാരായ സ്ത്രീകളില്‍ ചിലര്‍, ഭര്‍ത്താവ് അയാളുടെ ബന്ധുക്കളോടും മറ്റ് സ്ത്രീകളോടും സഹകരിക്കുന്നത് തടയുവാനും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ ദാമ്പത്യദുരിതങ്ങള്‍ക്ക് വഴി തെളിക്കും. കൂടാതെ ഇവരുടെ ജാതകത്തില്‍ ശുക്രന്‍ പാപബന്ധമുണ്ടായാല്‍ ഒന്നിലധികം വിവാഹങ്ങള്‍ക്കും ഇടയാകും. 38 വയസ്സിനുശേഷം ഉത്രം നക്ഷത്രക്കാര്‍ക്ക് ജീവിതസുഖം വര്‍ദ്ധിക്കും.

 

ദശാനാഥന്‍ ആദിത്യനും, രാശിനാഥര്‍ ചിങ്ങക്കൂറിന് ആദിത്യനും കന്നിക്കൂറിന് ബുധനും, നക്ഷത്ര ദേവത ഭഗനും ആകുന്നു.

 


 

ദശാകാലം:

 

കുജന്‍, വ്യാഴം, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ ദോഷാനുഭവങ്ങള്‍ ഉണ്ടാകും. അതിനാല്‍ പരിഹാരങ്ങള്‍ ചെയ്യണം.

 

ഇവര്‍ക്ക് ജനനം മുതല്‍ ഏകദേശം മൂന്ന് വയസ്സുവരെ ആദിത്യദശയാണ്. ഈ കാലയളവില്‍ ബാലാരിഷ്ടതകള്‍ ഉണ്ടാകും. തുടര്‍ന്ന് 13 വയസ്സുവരെ ചന്ദ്രദശയും, 20 വയസ്സുവരെ കുജദശയും, 38 വയസ്സുവരെ രാഹൂര്‍ദശയും 54 വയസ്സുവരെ വ്യാഴദശയുമാണ്. അതിനുശേഷം 19 വര്‍ഷം ശനിയും 17 വര്‍ഷം ബുധദശാകാലവുമാണ്.

 


 

അനുകൂല ദിവസം: ഞായര്‍

 

അനുകൂല തീയതി: 1, 10, 19, 28

 

അനുകൂല നിറം: ചുവപ്പ്, കാവി

 

അനുകൂലരത്നം: മാണിക്യം

 


 

വിവാഹത്തിന് അനുകുലമായ നക്ഷത്രങ്ങള്‍:

 


 

ചിങ്ങക്കൂറില്‍ ജനിച്ച സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ(പുരുഷ) നക്ഷത്രങ്ങള്‍:

 

കാര്‍ത്തിക, രോഹിണി, പൂയം, ആയില്യം, മകം, പൂരം, പൂരാടം, ഉത്രാടം(ധനുക്കൂറ്) ചതയം, ഉത്തൃട്ടാതി, രേവതി.

 

 

27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും

 

 

ചിങ്ങക്കൂറില്‍ ജനിച്ച പുരുഷന് വിവാഹത്തിന് അനുകൂലമായ (സ്ത്രീ) നക്ഷത്രങ്ങള്‍:

 

കാര്‍ത്തിക, രോഹിണി, പൂരം, ഉത്രം, അത്തം, ചോതി, അനിഴം, കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം.

 

കന്നിക്കൂറില്‍ ജനിച്ച സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ(പുരുഷ) നക്ഷത്രങ്ങള്‍:

 

കാര്‍ത്തിക, രോഹിണി, മകയിരം, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, പൂരാടം, ഉത്രാടം, ഉത്തൃട്ടാതി, രേവതി.

 

കന്നിക്കൂറില്‍ ജനിച്ച പുരുഷന് വിവാഹത്തിന് അനുകൂലമായ(സ്ത്രീ) നക്ഷത്രങ്ങള്‍:

 

കാര്‍ത്തിക (ഇടവക്കൂറ്) രോഹിണി, മകയിരം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്തൃട്ടാതി, രേവതി.

 


 

 

നിങ്ങളുടെ രാശിയേത്…? സൌഭാഗ്യമറിയാം…

 

ഇത്രമാത്രം ചെയ്യുക ധനം നിലനില്‍ക്കാന്‍

 

 

അനുയോജ്യമായ തൊഴില്‍ മേഖല

 

കെമിക്കല്‍ എഞ്ചിനീയറിംഗ്, വാര്‍ത്താ വിനിമയം, ടൂറിസം, പത്രപ്രവര്‍ത്തനം, പൊതുആരോഗ്യമേഖല, പ്രിന്‍റിംഗ്& പബ്ലിഷിംഗ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആധാരമെഴുത്ത്, ജ്യോതിഷം തുടങ്ങിയ പ്രവര്‍ത്തന മേഖലകള്‍ ഇവര്‍ക്ക് അനുകൂലമാണ്.

 


 

പ്രതികൂല നക്ഷത്രങ്ങള്‍

 

ചിത്തിര, വിശാഖം, തൃക്കേട്ട, പൂരുരുട്ടാതി, അശ്വതി, ഭരണി, തിരുവാതിര എന്നീ നക്ഷത്രക്കാരുമായുള്ള കൂട്ട സംരംഭങ്ങളും മറ്റ് ഇടപാടുകളും നന്നല്ല.

 


 

പ്രതികൂല രത്നങ്ങള്‍

 

വജ്രം, ഇന്ദ്രനീലം.

 


 

ദോഷപരിഹാരാര്‍ത്ഥം:

 

ശാസ്താവിനെ ഭജിക്കുക. ശനിയാഴ്ച വ്രതമെടുക്കുക. ശിവക്ഷേത്രത്തിലും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി യഥാശക്തി വഴിപാടുകള്‍ നടത്തുക. കൂടാതെ ‘ഓം ഭഗായനമഃ’ എന്ന മന്ത്രം നിത്യവും 108 പ്രാവശ്യം ജപിക്കുകയും ചെയ്യുക.

 


 

(തുടരും )

സംശയമേതും വേണ്ട ഇത് ജപിച്ചാല്‍ ആറുമാസത്തിനുള്ളില്‍ ഫലം ഉറപ്പ്…

 

ഈ പൊരുത്തം ഉണ്ടോ ? എന്നാല്‍ ദാമ്പത്യസുഖം ഉറപ്പ്…

 

 കൂടുതല്‍ വായിക്കാം…

Show Less

No comments Yet

SLIDESHOW

LATEST VIDEO