27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 10

  27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 10 മകം   പൊതുസ്വഭാവം   നുകത്തിന്‍റെ രൂപത്തില്‍ ആകാശസീമയില്‍ ശോഭിക്കുന്ന നാലുനക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ് മകം നക്ഷത്രം. മകം നക്ഷത്രജാതര്‍ പൊതുവെ മിതഭാഷികളായിരിക്കും. ഇവര്‍... Read More

 


27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 10


മകം

 

പൊതുസ്വഭാവം

 

നുകത്തിന്‍റെ രൂപത്തില്‍ ആകാശസീമയില്‍ ശോഭിക്കുന്ന നാലുനക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ് മകം നക്ഷത്രം. മകം നക്ഷത്രജാതര്‍ പൊതുവെ മിതഭാഷികളായിരിക്കും. ഇവര്‍ പെട്ടെന്ന് കോപിക്കുകയും, സങ്കടപ്പെടുകയും, സന്തോഷിക്കുകയും ചെയ്യും. കഴിവതും ഒതുങ്ങിയ ജീവിതമായിരിക്കും ഇവര്‍ക്ക് ഇഷ്ടം. ഈശ്വരഭക്തി, ഗുരുത്വം, നിഷ്കളങ്കത എന്നിവ ഇവരുടെ സ്വഭാവഗുണങ്ങളില്‍ ചിലവയാണ്. ഏത് കാര്യവും പെട്ടെന്ന് ചെയ്തുതീര്‍ക്കുന്ന പ്രകൃതക്കാരാണിവര്‍. എതിരാളികളോട് നിര്‍ദാക്ഷിണ്യം പെരുമാറും.

 

സ്വന്തം അദ്ധ്വാനംകൊണ്ട് ഉന്നതങ്ങളില്‍ മിക്കവരും എത്തിച്ചേക്കും. സ്ഥിരമായ ഒരു അഭിപ്രായം ഏത് കാര്യത്തിലും ഇവര്‍ക്കുണ്ടായിരിക്കും. മകക്കാരുടെ വിവാഹത്തിന് കാലതാമസമുണ്ടാകും. ഞാനെന്ന ഒരു ഭാവം ഈ നക്ഷത്രക്കാരുടെ മിക്ക പ്രവര്‍ത്തികളിലും നിഴലിച്ചുനില്‍ക്കും. ധനപരമായുണ്ടാകുന്ന നേട്ടം ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. ഉത്സാഹശീലരാണ്. ഇവര്‍ക്ക് പിതൃഭക്തി മുന്നിട്ടുനില്‍ക്കും. ശത്രുക്കളും അസൂയക്കാരും എപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ശ്രദ്ധിക്കണം.

 

മിക്കവര്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനും, അതുവഴി തൊഴിലിനും സാദ്ധ്യതയുണ്ട്. എന്നാല്‍ ചെറിയൊരു കാലയളവില്‍ ശാരീരികപീഡ, മാനസിക അസ്വസാസ്ഥ്യം എന്നിവകളാല്‍ വിദ്യാതടസ്സം നേരിടാം. 24 വയസ്സുമുതല്‍ 30 വയസ്സുവരെ ദുരിതാനുഭവങ്ങള്‍ വര്‍ദ്ധിക്കും. കര്‍ണ്ണരോഗങ്ങള്‍, പീനസം, ചര്‍മ്മരോഗം തുടങ്ങിയവ പിടിപെടാം.

ദശാനാഥന്‍ കേതുവും രാശിനാഥന്‍ ആദിത്യനും നക്ഷത്രദേവത പിതൃക്കളുമാണ്.


 

ദശാകാലം:

 

ഇവരുടെ ജനനം കേതൂര്‍ദശയിലാണ്. ശരാശരി മൂന്നരവയസ്സുവരെ കേതൂര്‍ദശയായി കണക്കാക്കാം. ഈ കാലയളവില്‍ ബാലാരിഷ്ടതകള്‍ ഉണ്ടാകും. തുടര്‍ന്ന് ഇരുപത്തിമൂന്നവരവയസ്സുവരെ ശുക്രദശയും ഇരുപത്തിഒന്‍പതരവയസ്സുവരെ ആദിത്യനും മുപ്പത്തിഒന്‍പതര വയസ്സുവരെ ചന്ദ്രനും നാല്‍പ്പത്തിയാറര വയസ്സുവരെ കുജദശയും അതിനുശേഷം പതിനെട്ടുവര്‍ഷം രാഹുവും, പതിനാറ് വര്‍ഷം വ്യാഴവുമാണ്.

 

വ്യാഴം, ചൊവ്വ, ആദിത്യന്‍ എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ അനുയോജ്യമായ പരിഹാരങ്ങള്‍ ചെയ്ത് ദോഷശാന്തി വരുത്തണം.അനുകൂല ദിവസം: ചൊവ്വ, ഞായര്‍

 

അനുകൂല തീയതി: 7, 16, 25

 

അനുകൂല നിറം: ചുവപ്പ്, തവിട്ട് നിറം

 

അനുകൂല രത്നം: വൈഡൂര്യം


വിവാഹത്തിന് അനുകൂലമായ നക്ഷത്രങ്ങള്‍


സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ (പുരുഷ) നക്ഷത്രങ്ങള്‍:

 

അശ്വതി, ഭരണി, കാര്‍ത്തിക, തിരുവാതിര, പൂയം, ആയില്യം, പൂരം, മൂലം, പൂരാടം, ചതയം, പൂരുരുട്ടാതി.


 

27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ആയില്യം

 

പുരുഷന് വിവാഹത്തിന് അനുകൂലമായ (സ്ത്രീ) നക്ഷത്രങ്ങള്‍:

 

അശ്വതി, കാര്‍ത്തിക, പുണര്‍തം പൂരം, അത്തം, അനിഴം, കേട്ട, മൂലം, പൂരാടം, ഉത്രാടം 3/4, അവിട്ടം (കുംഭം), ചതയം, പൂരുരുട്ടാതി.


 

അനുയോജ്യമായ തൊഴില്‍ മേഖല

 

കെമിക്കല്‍ എഞ്ചിനീയറിംഗ്, രാസവസ്തുക്കളുടെ വിപണനം, ഫാക്ടറി മാനേജ്മെന്‍റ്, രാജ്യരക്ഷാരംഗം, ആരോഗ്യമേഖല, ക്രിമിനല്‍ വക്കീല്‍, സ്വര്‍ണ്ണവ്യാപാരം, ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിയ തൊഴില്‍ മേഖലകള്‍ ഇവര്‍ക്ക് അനുകൂലമാണ്.


 

പ്രതികൂലനക്ഷത്രങ്ങള്‍

 

ഉത്രം, ചിത്തിര, വിശാഖം, ഉത്തൃട്ടാതി, രോഹിണി എന്നീ നാളുകള്‍ വിപരീത നക്ഷത്രങ്ങളാകയാല്‍ ഇവരുമായുള്ള പങ്കാളിത്ത ഇടപാടുകളും വേഴ്ചകളും നന്നല്ല.


പ്രതികൂല രത്നങ്ങള്‍

 

മാണിക്യം, മുത്ത്


 

ദോഷപരിഹാരാര്‍ത്ഥം

 

ശാസ്താവിന് നീരാജനം, വിഷ്ണുവിന് സഹസ്രനാമ അര്‍ച്ചജന എന്നീ വഴിപാട് നടത്തുകയും ‘ഓം പിതൃഭ്യോനമഃ’ എന്ന മന്ത്രം നിത്യവും 108 പ്രാവശ്യം ജപിക്കുകയും ചെയ്യുക.


 

(തുടരും)

Show Less

No comments Yet

SLIDESHOW

LATEST VIDEO