27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 1

  27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 1     അശ്വതി   പൊതുസ്വഭാവം   ആകാശവീഥിയില്‍ അശ്വമുഖാകൃതിയില്‍ കാണുന്ന മൂന്ന് നക്ഷത്രങ്ങളുടെ ഗണമാണ് അശ്വതി. ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ആദ്യത്തേതായ ഈ നക്ഷത്രം... Read More

 

27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 1

 

 

അശ്വതി

 

പൊതുസ്വഭാവം

 

ആകാശവീഥിയില്‍ അശ്വമുഖാകൃതിയില്‍ കാണുന്ന മൂന്ന് നക്ഷത്രങ്ങളുടെ ഗണമാണ് അശ്വതി. ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ആദ്യത്തേതായ ഈ നക്ഷത്രം രാശിചക്രത്തിന്‍റെ ആരംഭമായ മേടത്തിലാണ് സ്ഥിതിചെയ്യുന്നത്. പൊതുവെ ആരോഗ്യം, സൗന്ദര്യം, കൂര്‍മ്മബുദ്ധി, നല്ല ഓര്‍മ്മശക്തി, കൃത്യമായ അടുക്കുംചിട്ടയും, വൃത്തിയായ വസ്ത്രധാരണം, കുടുംബത്തോട് അതിരറ്റ സ്നേഹം, ഏത് പ്രതികൂലസാഹചര്യങ്ങളിലും സമചിത്തത പാലിക്കാനുള്ള കഴിവ്, നല്ല ഊര്‍ജ്ജസ്വലത, ഉത്സാഹം എന്നിവ അശ്വതി നക്ഷത്രക്കാരുടെ പ്രത്യേകതകളാണ്. എന്നാല്‍ ഏതൊരു കാര്യത്തെക്കുറിച്ചും പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ ഇവര്‍ക്ക് കഴിയില്ല. കാരണം അവയെക്കുറിച്ച് ഭംഗിയായി പഠിച്ചശേഷമേ കാര്യങ്ങള്‍ തീരുമാനിക്കൂ. അതേസമയം ഇവര്‍ ചിലരെയെങ്കിലും അംഗീകരിക്കാന്‍ കൂട്ടാക്കില്ല. പരുഷമായ പെരുമാറ്റത്തിലൂടെ മറ്റുള്ളവരുടെ ശത്രുതയ്ക്ക് പാത്രമാകും. പലപ്പോഴും അല്‍പ്പം അഹങ്കാരം കൂടി നില്‍ക്കും. ദാമ്പത്യജീവിതം പൊതുവേ ഐശ്വര്യപൂര്‍ണ്ണമായിരിക്കും. ചിലര്‍ക്ക് ലഹരിശീലം ഉണ്ടാകും. ഇത് ദുരിതങ്ങള്‍ക്ക് ഇടവരുത്തും. ഹൃദ്രോഗം, വാതസംബന്ധമായ രോഗങ്ങള്‍, കര്‍ണ്ണരോഗങ്ങള്‍, ഉദരരോഗങ്ങള്‍, രക്തസമ്മര്‍ദ്ദം എന്നിവയില്‍ ഏതെങ്കിലുമൊരു രോഗം ഇവരെ പിടിവിടാതെ അലട്ടും.
ദശാനാഥന്‍ കേതുവും, രാശിനാഥന്‍ ചൊവ്വായും, നക്ഷത്രദേവത അശ്വനികുമാരന്മാരുമാകുന്നു.


ദശാകാലം

 

അശ്വതിക്കാരുടെ ജനനം കേതൂര്‍ദശയിലാണ്. ശരാശരി മൂന്നരവയസ്സുവരെ കേതൂര്‍ദശയായി കണക്കാക്കാം. ഈ കാലയളവില്‍ ബാലാരിഷ്ടതകള്‍ വിഷമിപ്പിക്കും. തുടര്‍ന്ന് ഇരുപത്തിമൂന്നരവയസ്സുവരെ ശുക്രദശയും ഇരുപത്തിയൊമ്പതര വയസ്സുവരെ ആദിത്യനും, മുപ്പത്തിഒമ്പതരവയസ്സുവരെ ചന്ദ്രനും നാല്‍പ്പത്തിയാറര വയസ്സുവരെ കുജദശയും അതിനുശേഷം 18 വര്‍ഷം രാഹുവും 16 വര്‍ഷം വ്യാഴവുമാണ്.
ആദിത്യന്‍, കുജന്‍, വ്യാഴം എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങള്‍ ഇവര്‍ക്ക് ഗുണകരമല്ല. അതിനാല്‍ ഈ ദശാകാലങ്ങളില്‍ ബന്ധപ്പെട്ട ഗൃഹങ്ങളുടെ ദോഷപരിഹാരാര്‍ത്ഥമുള്ള പരിഹാരങ്ങള്‍ ചെയ്യണം.


അനുകൂല ദിവസം: ചൊവ്വ.

 

അനുകൂല തീയതി: 7, 16, 25

 

അനുകൂല നിറം: ചുവപ്പ്, ഇളംനിറം

 

അനുകൂല രത്നം: വൈഡൂര്യം


വിവാഹത്തിന് അനുകൂലമായ നക്ഷത്രങ്ങള്‍:

 

സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ (പുരുഷ) നക്ഷത്രങ്ങള്‍:

 

അശ്വതി, ഭരണി, രോഹിണി, പുണര്‍തം 3/4, മകം, ചോതി, വിശാഖം, അനിഴം, മൂലം, പൂരാടം, തിരുവോണം, ചതയം, പൂരൂരുട്ടാതി, ഉത്തൃട്ടാതി, രേവതി. (പുണര്‍തം 3/4, വിശാഖം, അനിഴം ഇവ പ്രതികൂല നക്ഷത്രങ്ങളായതിനാല്‍ പരമാവധി ഒഴിവാക്കുക)

 

 

 

 

പുരുഷന് വിവാഹത്തിന് അനുകൂലമായ (സ്ത്രീ) നക്ഷത്രങ്ങള്‍:

 

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം (തുലാകൂര്‍), ഉത്രാടം 3/4, തിരുവോണം, അവിട്ടം, പൂരുരുട്ടാതി, രേവതി (കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം (തൂലാകൂര്‍) ഇവ പ്രതികൂല നക്ഷത്രങ്ങളായതിനാല്‍ പരമാവധി ഒഴിവാക്കുക)


അനുയോജ്യമായ തൊഴില്‍ മേഖല

 

റെയില്‍-റോഡ് നിര്‍മ്മാണ മേഖല, നിയമം, ദേശരക്ഷ എന്നീ സേവനരംഗങ്ങള്‍, വൈദ്യശാസ്ത്ര മേഖല, ചെമ്പ്, ഇരുമ്പ്, ഉരുക്ക് വ്യാപാര, വ്യവസായങ്ങള്‍; റിയല്‍ എസ്റ്റേറ്റ്, ബിസിനസ്സ്, ട്രാന്‍സ്പോര്‍ട്ടിംഗ് ഏജന്‍സി തുടങ്ങിയവ അശ്വതിക്കാര്‍ക്ക് ജന്മനക്ഷത്രപ്രകാരം അനുകൂലമായ തൊഴില്‍ മേഖലകളാണ്.


പ്രതികൂലനക്ഷത്രങ്ങള്‍

 

കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം, അനിഴം, തൃക്കേട്ട, എന്നീ നക്ഷത്രജാതരുമായുള്ള വ്യാപാരബന്ധങ്ങളും വേഴ്ചയും ഒഴിവാക്കണം. കാരണം, ഇവ ഇവരുടെ പ്രതികൂല നക്ഷത്രങ്ങളാണ്.


പ്രതികൂല രത്നങ്ങള്‍

 

മാണിക്യം, മുത്ത്


ദോഷപരിഹാരാര്‍ത്ഥം

 

ഗണപതിഹോമം, ഗണപതിക്ക് കറുകമാല, വിഷ്ണുവിന് പാല്‍പ്പായസം, തുളസിമാല, സുബ്രഹ്മണ്യന് നാരങ്ങാമാല, ഭദ്രയ്ക്ക് കടുംപായസം, സൂര്യദേവപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ചെന്താമരപൂക്കളാല്‍ പുഷ്പാഞ്ജലി തുടങ്ങിയ വഴിപാടുകള്‍ നടത്തുക. കൂടാതെ ‘ഓം അശ്വനി കുമാരഭ്യാം നമഃ’ എന്ന മന്ത്രം നിത്യവും 108 പ്രാവശ്യം ജപിക്കുകയും ചെയ്യുക.

 

(തുടരും)


 

സി. സദാനന്ദന്‍പിള്ള
(ജ്യോതിഷരത്നം)

0479- 2444968

Show Less

No comments Yet

SLIDESHOW

LATEST VIDEO