അഭിമന്യുവിന്‍റെ ജീവിതം സിനിമയാകുന്നു ‘പത്മവ്യൂഹത്തിലെ അഭിമന്യു’ സ്വിച്ചോണ്‍ നടന്നു

മതതീവ്രവാദികളാല്‍ അതിദാരുണമായി കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്. പത്മവ്യൂഹത്തിലെ അഭിമന്യു എന്ന് പേരിട്ട ഈ ചിത്രത്തിന്‍റെ സ്വിച്ചോണ്‍കര്‍മ്മം കഴിഞ്ഞ ദിവസം തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നടന്നു. ജീവിക്കുന്ന രക്തസാക്ഷി എന്നറിയപ്പെടുന്ന സൈമണ്‍... Read More

മതതീവ്രവാദികളാല്‍ അതിദാരുണമായി കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്. പത്മവ്യൂഹത്തിലെ അഭിമന്യു എന്ന് പേരിട്ട ഈ ചിത്രത്തിന്‍റെ സ്വിച്ചോണ്‍കര്‍മ്മം കഴിഞ്ഞ ദിവസം തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നടന്നു. ജീവിക്കുന്ന രക്തസാക്ഷി എന്നറിയപ്പെടുന്ന സൈമണ്‍ ബ്രിട്ടോ ആണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ആര്‍.എം.സി.സി. പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിതം വിനിഷ് ആരാദ്യ,കഥ,തിരക്കഥ,സംവിധാനം നിര്‍വ്വഹിക്കുന്നു.

 

വട്ടവട ഗ്രാമത്തില്‍ നിന്നും അച്ഛനോടൊപ്പം മഹാരാജാസ് കോളേജില്‍ അഭിമന്യു എത്തുന്നതോടെയാണ് സിനിമയുടെ തുടക്കം. കോളേജില്‍ അഭിമന്യു ശരിയുടെ പക്ഷത്തായിരുന്നു. സത്യത്തിനും നന്മയ്ക്കും വേണ്ടി പോരാടുകയായിരുന്നു അഭിമന്യുവിന്‍റെ ലക്ഷ്യം. എല്ലാവരെയും ആത്മാര്‍ത്ഥമായി സ്നേഹിക്കും. ഈ അസാധാരണമായ സംവാദനശേഷിയാണ് സിനിമ പങ്കുവെക്കുന്നത്. അഭിമന്യുവിന്‍റെ ജീവിതത്തില്‍ നിര്‍ണയകമായ ഇടപെടലുകള്‍ നടത്തിയ സൈമണ്‍ ബ്രിട്ടോ ഈ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു. അഭിമന്യുവിനെ ഓര്‍മ്മപ്പെടുത്തലാണ് ഈ സിനിമ എന്ന് സൈമണ്‍ബ്രിട്ടോ പറയുന്നു.അഭിമന്യുവുമായി ഒട്ടേറെ ജീവിതസാഷ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമയില്‍ അഭിനയിക്കേണ്ടിവരുമ്പോള്‍ നേരിടേണ്ടത് തീഷ്ണമായ ഓര്‍മ്മകളാണ്. ഇത് ഏറെ മാനസിക സംഘര്‍ഷമുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

മതവര്‍ഗീയതകള്‍ക്കെതിരെ കൃത്യമായ രാഷ്ട്രീയമാണ് സിനിമ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് സംവിധായകന്‍ വിനീഷ് ആരാധ്യ പറഞ്ഞു. ക്യാമ്പസുകളില്‍ പടരുന്ന മതവര്‍ഗീയതയും, പുതുതലമുറ അകപ്പെടുന്ന ആപത്തുകളും പറയുന്നതോടൊപ്പം, കലാലയ നന്മകളും,നാലുപാട്ടുകളും, കോളേജ്സംഘടനങ്ങളും ചിത്രത്തില്‍ കടന്നുവരുന്നു.
അഭിമന്യുവായി വയനാട് സ്വദേശി ആകാശ് വേഷമിടുന്നു.അച്ഛനായി ഇന്ദ്രന്‍സും,അമ്മയായിഷൈലജയും,അധ്യാപികയായി സജിതാമഠത്തിലും വേഷമിടുന്നു. തൃശൂരില്‍ സ്വിച്ചോണ്‍ നടന്ന ചിത്രം കോഴിക്കോട് ചിത്രീകരണം തുടങ്ങി.

 

ആര്‍.എം.സി.സി. പ്രൊഡഷന്‍സിനുവേണ്ടി വിനീഷ് ആരാധ്യ രചന-സംവിധാനം നിര്‍വഹിക്കുന്ന പത്മവ്യൂഹത്തിലെ അഭിമന്യു ക്യാമറ-ഷാജി ജേക്കബ്,തിരക്കഥ സഹായികള്‍- അനൂജ കോഴിക്കോട്,തങ്കയം ശശികുമാര്‍,എഡിറ്റര്‍-അഭിലാഷ്,ഗാനങ്ങള്‍-രമേഷ്കാവില്‍, അജയ്ഗോപാല്‍,സി.പി.അബുബക്കര്‍,സംഗീതം-അജയ്ഗോപാല്‍, പ്രൊഡഷന്‍ കണ്‍ട്രോളര്‍-ബൈജു അത്തോളി,കല-സഹജന്‍ മൂവെറി,മേക്കപ്പ്-റോയിപെല്ലിശ്ശേരി,സംഘട്ടനം-സലിംബാബ, കോസ്റ്റ്യൂമര്‍-അരവിന്ദ് കെ.ആര്‍, പ്രൊജക്റ്റ് ഡിസൈന്‍-ശ്രീജിത്ത് പൊയില്‍കാവ്,സുനില്‍ദത്ത്,സ്റ്റില്‍-ഐ.എം.സുരേഷ്,ഡിസൈന്‍-അനീഷ് വയനാട്,പി.ആര്‍.ഒ-അയ്മനം സാജന്‍.

 

ആകാശ്,ഇന്ദ്രന്‍സ്,സോനാനായര്‍,സൈമണ്‍ബ്രിട്ടോ, സജിതാമഠത്തില്‍,ഷൈലജ,ശ്രുതിമേനോന്‍, സ്നേഹ എന്നിവരോടൊപ്പം,നിരവധി പുതുമുഖങ്ങളും,കോളേജ് വിദ്യാര്‍ത്ഥികളും അഭിനയിക്കുന്നു.

അയ്മനം സാജന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO