മമ്മൂട്ടിക്കൊപ്പം പൃഥ്വി, ആര്യ ‘പതിനെട്ടാം പടിയുടെ’ കിടിലൻ ട്രെയ്‌ലര്‍ കാണാം

തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിം 'പതിനെട്ടാം പടി'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥിതാരങ്ങളായി ഒട്ടേറെ പ്രമുഖര്‍ എത്തുന്നുണ്ട്. പൃഥ്വിരാജും... Read More

തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിം ‘പതിനെട്ടാം പടി’യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥിതാരങ്ങളായി ഒട്ടേറെ പ്രമുഖര്‍ എത്തുന്നുണ്ട്. പൃഥ്വിരാജും ആര്യയും ഉണ്ണി മുകുന്ദനുമൊക്കെ അതിഥിതാരങ്ങളാവുമ്പോള്‍ മമ്മൂട്ടിയുടേത് എക്‌സ്റ്റന്‍ഡഡ് കാമിയോ ആണ്. ‘ജോണ്‍ എബ്രഹാം പാലയ്ക്കല്‍’ എന്ന സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി എത്തുന്നത്.  കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്,  പ്രിയാമണി, ലാലു അലക്സ്, നന്ദു,  മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നുണ്ട്. 

 

 

 എ ആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസും സിത്താരയും പാടിയതടക്കം ഏഴ് പാട്ടുകളുണ്ട് ചിത്രത്തില്‍. കെച്ച കെംപക്ഡേ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസ്. .ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.  ജൂലൈ അഞ്ചിന് തീയേറ്ററുകളില്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO