‘പതിനെട്ടാം പടി’യിലെ പുതിയ ഗാനം

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ''പതിനട്ടാം പടി''യിലെ അഗ്നഗാ എന്നുതുടങ്ങുന്ന ഗാനം പുറത്തുവിട്ടു. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ''അഗ്നഗാ'' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ശേഷാദ്രി, സൂര്യാൻഷ് ജെയിൻ... Read More

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ”പതിനട്ടാം പടി”യിലെ അഗ്നഗാ എന്നുതുടങ്ങുന്ന ഗാനം പുറത്തുവിട്ടു. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ”അഗ്നഗാ” എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ശേഷാദ്രി, സൂര്യാൻഷ് ജെയിൻ എന്നിവര്‍ ചേര്‍ന്നാണ്. സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എ.എച്ച് കാഷിഫ് ആണ്. എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനും.  ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. ശങ്കര്‍ തന്നെയാണ് തിരക്കഥയും.

Show Less

No comments Yet

SLIDESHOW

LATEST VIDEO