സിദ്ധാര്‍ത്ഥ് ശിവയുടെ പാര്‍വ്വതിചിത്രം -വര്‍ത്തമാനം

ബെനസീര്‍ ഓഫ് ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആര്യാടന്‍ ഷൗക്കത്ത് നിര്‍മ്മിക്കുന്ന ചിത്രം സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്നു. 'വര്‍ത്തമാനം' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ പാര്‍വ്വതിയാണ് നായിക.     101 ചോദ്യങ്ങള്‍,... Read More

ബെനസീര്‍ ഓഫ് ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആര്യാടന്‍ ഷൗക്കത്ത് നിര്‍മ്മിക്കുന്ന ചിത്രം സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്നു. ‘വര്‍ത്തമാനം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ പാര്‍വ്വതിയാണ് നായിക.

 

 

101 ചോദ്യങ്ങള്‍, സഖാവ് തുടങ്ങിയചിത്രങ്ങളിലൂടെ അംഗീകാരം നേടിയ സിദ്ധാര്‍ത്ഥിന്‍റെ മറ്റൊരു ശ്രദ്ധേയമായ ചിത്രമായിരിക്കും വര്‍ത്തമാനം. ഇതിന് തിരക്കഥ രചിച്ചിരിക്കുന്നത് നിര്‍മ്മാതാവ് തന്നെയായ ആര്യാടന്‍ ഷൗക്കത്താണ്. ഡെല്‍ഹി കോളേജ് വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷഭരിതമായ ചില അടിസ്ഥാനപ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. ആനന്ദം, കൂടെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ റോഷന്‍ മാത്യു ഇതില്‍ പ്രധാനവേഷം ചെയ്യുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ അഴകപ്പനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്, കലാവിഭാഗം വിനേഷ് ബംഗളാന്‍ നിര്‍വ്വഹിക്കുന്നു.

 

 

പാര്‍വ്വതി, റോഷന്‍ മാത്യു എന്നിവരെകൂടാതെ സിദ്ദിഖ്, ഡെയ്ന്‍ ഡേവിഡ് എന്നിവര്‍ക്കൊപ്പം ഒരു പറ്റം ഉത്തരേന്ത്യന്‍ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ചിത്രീകരണം ഉത്തരാഖണ്ഡിലെ മസ്സൂറിയില്‍ ആരംഭിച്ചു. ഡെല്‍ഹിയും കേരളവുമായിരിക്കും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO