33 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും….

ബാലുമഹേന്ദ്ര സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ മമ്മൂട്ടി നായകനായ 'യാത്ര' യിലെ ജയില്‍ രംഗങ്ങള്‍ ചിത്രീകരിച്ച, ജയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പരോള്‍ എന്ന ചിത്രത്തിലും ഭാഗമാകുന്നു. ഈ ചിത്രത്തിലെ സുപ്രധാനമായ രംഗങ്ങള്‍ ഈ ജയില്‍... Read More

ബാലുമഹേന്ദ്ര സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ മമ്മൂട്ടി നായകനായ ‘യാത്ര’ യിലെ ജയില്‍ രംഗങ്ങള്‍ ചിത്രീകരിച്ച, ജയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പരോള്‍ എന്ന ചിത്രത്തിലും ഭാഗമാകുന്നു. ഈ ചിത്രത്തിലെ സുപ്രധാനമായ രംഗങ്ങള്‍ ഈ ജയില്‍ പോര്‍ഷനിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

 

ആഡ്ഫിലിം മേക്കര്‍ ശരത്ത് സന്ദിത്ത് ആദ്യമായി ഒരുക്കുന്ന ഫീച്ചര്‍ ഫിലിമാണ് പരോള്‍. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ബാംഗ്ലൂരും തൊടുപുഴയിലുമായി പൂര്‍ത്തിയായി.

 

ഒരു മലയോരമേഖലയിലെ സാധാരണക്കാരനായ ഒരു കര്‍ഷകനാണ് അലക്സ്. ഭാര്യ ആനി, അഞ്ചുവയസ്സുകാരനായ മകന്‍ സഹോദരി കത്രീനാ എന്നിവരടങ്ങുന്നതാണ് അലക്സിന്‍റെ കുടുംബം. നാട്ടിലെ സജീവ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ്. കുടുംബജീവിതത്തോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തനവും ഒരുപോലെ കൊണ്ടുനടക്കുന്നു. 
ഒരിക്കല്‍ അലക്സിന്‍റെ ജീവിതത്തിലും ഒരു ദുരന്തം അരങ്ങേറി… ഈ ദുരന്തത്തിന്‍റെയും പിന്നീടുള്ള അലക്സിന്‍റെയും ജീവിതവുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്.

 

അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. ആന്‍റണി ഡിക്രൂസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ആന്‍റണി ഡിക്രൂസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO