പപ്പയുടെ സ്വന്തം അപ്പൂസ്, തന്മാത്ര ഇനി പൃഥ്വിരാജിന്റെ ‘9’

പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല അച്ഛൻ മകൻ ആത്മ ബന്ധത്തിന്റെ കഥ പറഞ്ഞ് മലയാളി പ്രേക്ഷകരുടെ ഉള്ളം നിറച്ച സിനിമകളെ കുറിച്ചാണ്. അതിൽ ഒന്ന് വരാനിരിക്കുന്ന പൃഥ്വിരാജിന്റെ 9 എന്ന ചിത്രത്തെക്കുറിച്ചും. ഏറ്റവും ആദ്യം അച്ഛൻ... Read More

പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല അച്ഛൻ മകൻ ആത്മ ബന്ധത്തിന്റെ കഥ പറഞ്ഞ് മലയാളി പ്രേക്ഷകരുടെ ഉള്ളം നിറച്ച സിനിമകളെ കുറിച്ചാണ്. അതിൽ ഒന്ന് വരാനിരിക്കുന്ന പൃഥ്വിരാജിന്റെ 9 എന്ന ചിത്രത്തെക്കുറിച്ചും. ഏറ്റവും ആദ്യം അച്ഛൻ മകൻ ബന്ധത്തെക്കുറിച്ചുള്ള ചിത്രത്തെക്കുറിച്ച് പറയുമ്പോൾ ഏവരുടെയും മനസ്സിലേക്ക് എത്തുക 1992 ൽ പുറത്തിറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രമാകും. മെഗാസ്റ്റാർ മമ്മൂട്ടിയും മാസ്റ്റർ ബാദുഷയും തകർത്തഭിനയിച്ച ചിത്രമായിരുന്നു അത്. കുടുംബ പ്രേക്ഷകർ ഒന്നാകെയായിരുന്നു അന്ന് അപ്പൂസിനെ കാണാൻ തീയേറ്ററിലേക്ക് ഒഴുകിയെത്തിയത്. ഫാസിൽ സംവിധാനം നിർവഹിച്ച പപ്പയുടെ സ്വന്തം അപ്പൂസ് 250 ൽ അധികം ദിവസമാണ് ചിത്രം തീയറ്ററിൽ ഓടിയത്.സുരേഷ് ഗോപി, ശോഭന, സീന ദാദി, മാസ്റ്റർ ബാദുഷ, ശങ്കരാടി എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.ഇളയരാജ ഒരുക്കിയ ചത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു.മോഹൻ ലാലും അർജ്ജുൻ ലാലും പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു തന്മാത്ര രണ്ടായിരത്തി അഞ്ചിൽ പുറത്തിറങ്ങിയ ചിത്രം അച്ഛൻ മകൻ ബന്ധത്തിൻ്റെ കഥ പറഞ്ഞാണ് പ്രേക്ഷകരോട് ഇഷ്ട്ടംകൂടിയത്.നെടുമുടി വേണു, മീര വാസുദേവ്, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തന്മാത്ര സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ ഒരാൾക്ക് അൾഷിമേഴ്സ് ബാധിക്കുന്നതും തുടർന്നുള്ള അയാളുടെ ജീവിതവുമായിരുന്നു ചിത്രത്തിന് പ്രമേയമായി തീർന്നത് ഒപ്പം അച്ഛൻ മകൻ ബന്ധത്തിന്റെ തീവ്രതയും ഈ ചിത്രം ചർച്ച ചെയ്തു .2005 മികച്ച ചിത്രത്തിനും മികച്ച നടനുമടക്കമുള്ള നിരവധി പുരസ്ക്കാരങ്ങൾ ഈ ചിത്രം നേടുകയുണ്ടായി ഈ ഗണത്തിൽ തന്മാത്രയ്ക്ക് പുറമേ
കൊച്ചു കൊച്ചു സന്തോഷങ്ങൾ ,കുടുംബപുരാണം ,കിരീടം ,വേഷം, ബാലേട്ടൻ, സ്ഫടികം തുടങ്ങിയ ചിത്രങ്ങളും അച്ഛൻ മകൻ ബന്ധത്തിന്റെ കഥ പറഞ്ഞ് മലയാളികളോട് ഇഷ്ട്ടം കൂടിയ സിനിമകളാണ്. ആ നിരയിലേക്ക് ഒട്ടേറെ പുതുമകളുമായി ഒരു ചിത്രം കൂടി എത്തുകയാണ് പൃഥ്വിരാജ് നായകവേഷത്തിൽ എത്തുന്ന ‘9’എന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ ഹൊറർ ഡ്രാമയാണ് ഈ സിനിമ. 100 days of love എന്ന ദുൽഖർ ചിത്രത്തിലൂടെ സംവിധായകനായെത്തിയ ജിനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘9’. പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിച്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത് .ഇതിനൊടകം തന്നെ ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.അച്ഛൻ മകൻ ആത്മ ബന്ധത്തിന്റെ കഥ കൂടിയാണ് ചിത്രം പറയുന്നത്. ഗോദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായ വാമിഗയാണ് ചിത്രത്തിൽ നായികയാകുന്നത്. പ്രകാശ് രാജ് ,മംമ്ത മോഹൻദാസ് ,ശേഖർ മേനോൻ, ടോണി ലുക്, വിശാൽ കൃഷ്ണ ,ആദിൽ ഇബ്രാഹിം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അഭിനന്ദം രാമാനുജം ഛായഗ്രഹകൻ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.ഷമീർ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റർ.ഫിബ്രുവരിയിൽ ചിത്രം പ്രദർശനത്തിന് എത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO