പാപ്പനും സൈമണും കുറെ പിള്ളേരും

മലയാളസിനിമയ്ക്കും പ്രേക്ഷകര്‍ക്കും പുതിയവരാണിവര്‍. പാപ്പനും സൈമണും. ഗ്രാമത്തിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രധാന തലവന്‍മാരാണിവര്‍. ഇവര്‍ തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്. ഇരുവരുടെയും കീഴില്‍ കുറച്ച് ചെറുപ്പക്കാരുണ്ട്. സാമര്‍ത്ഥ്യം തെളിയിച്ച കുറെ മിടുക്കന്മാര്‍.... Read More

മലയാളസിനിമയ്ക്കും പ്രേക്ഷകര്‍ക്കും പുതിയവരാണിവര്‍. പാപ്പനും സൈമണും. ഗ്രാമത്തിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രധാന തലവന്‍മാരാണിവര്‍. ഇവര്‍ തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്. ഇരുവരുടെയും കീഴില്‍ കുറച്ച് ചെറുപ്പക്കാരുണ്ട്. സാമര്‍ത്ഥ്യം തെളിയിച്ച കുറെ മിടുക്കന്മാര്‍. ജെറി, വിനയന്‍, പീറ്റര്‍, എല്‍ദോ, കുട്ടന്‍ എന്നിവര്‍ പാപ്പന്‍റെ സംഘത്തിലെ നെടുംതൂണുകളാണ്. നാട്ടിലെ ഒരു സ്ക്കൂള്‍ മാഷിനെയും മകനെയും ഖാദര്‍ എന്ന ചായക്കടക്കാരനെയും ഒരു ദിവസം ക്വട്ടേഷന്‍ സംഘം ആക്രമിക്കുന്നു. ആ ആക്രമണം വലിയ ഒരു ദുരന്തത്തിലേക്കാണ് വഴിതെളിച്ചത്.

 

പാപ്പന് വര്‍ക്കിപ്പിള്ള എന്നൊരു ആശ്രിതനുണ്ട്. തീരെ പാവത്താനായ വര്‍ക്കിപ്പിള്ളയ്ക്ക് വെട്ടാനോ കുത്താനോ അടിപിടിയുണ്ടാക്കാനോ ഒന്നുമറിയില്ല. വര്‍ക്കിപ്പിള്ളയുടെ മകളെ വിവാഹം കഴിച്ചയച്ചുവെങ്കിലും ആ ബന്ധം ശാശ്വതമായില്ല. ആ മകള്‍ ഇപ്പോള്‍ വര്‍ക്കിപ്പിള്ളയോടൊപ്പം വീട്ടില്‍ തന്നെയുണ്ട്. ക്വട്ടേഷന്‍ സംഘത്തിന്‍റെ തലവനായ പാപ്പന്‍റെ പിള്ളേര്‍ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ വര്‍ക്കിപ്പിള്ളയുടെ വീട് ഒളിത്താവളമാക്കേണ്ടി വന്നു.

 

 

ഭര്‍ത്താവിനെ വേര്‍പിരിഞ്ഞ് വീട്ടില്‍ വന്നുനില്‍ക്കുന്ന വര്‍ക്കിപ്പിള്ളയുടെ മകള്‍ക്ക് ഇവരുടെ വരവും താമസവും മറ്റൊരു തരത്തില്‍ ആശ്വാസമാകുന്നുണ്ട്. കോമഡിക്കും കൂടി പ്രാധാന്യമുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ മൂവിയായിരിക്കും ഇതെന്ന് സംവിധായകന്‍ ഷിജോ വര്‍ഗ്ഗീസ് അവകാശപ്പെട്ടു. നിരവധി ടി.വി പ്രോഗ്രാമുകളും പരസ്യചിത്രങ്ങളും ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുള്ള ഷിജോയുടെ പ്രഥമ സിനിമാസംരംഭമാണിത്. സ്വിസ് ടെലിമീഡിയ നിര്‍മ്മിക്കുന്ന ഈ ചിത്രം കാലടിയിലും പരിസരങ്ങളിലുമായി ചിത്രീകരിക്കുകയുണ്ടായി.

 

ക്വട്ടേഷന്‍ സംഘത്തിന്‍റെയും കുടിപ്പകയുടെയും അറിയാത്ത ചില അവസ്ഥകളും സാഹചര്യങ്ങളും തുറന്നുകാട്ടുന്ന ഈ ചിത്രത്തില്‍ പാപ്പനായി ജെയിംസ് പാറയ്ക്കലും സൈമണായി കണ്ണൂര്‍ വാസൂട്ടിയും അഭിനയിക്കുന്നു. കോട്ടയം പ്രദീപ്, ബിനു അടിമാലി, നാരായണന്‍കുട്ടി, ശിവാനന്ദന്‍, അവിനാഷ്, സന്തോഷ്കുമാര്‍, വിഷ്ണു, ഗിരീഷ് ഗോപി, ഷിജോ വര്‍ഗ്ഗീസ്, ഷൈജു, വിജീഷ്, മാര്‍ട്ടിന്‍ അങ്കമാലി, പോള്‍പെട്ട, കാരൂര്‍ ഫാസില്‍, സനില്‍കുമാര്‍, ശാന്തകുമാരി, ശിവാനി ശിയ, അഞ്ജലി തുടങ്ങിയവരും അഭിനയിക്കുന്നു.

 

 

സംവിധായകന്‍റെ കഥയ്ക്ക് പി. പാറപ്പുറം തിരക്കഥയെഴുതുന്നു. ക്യാമറ ഗോപകുമാര്‍.പി.എസ്, എഡിറ്റിംഗ് വിനയ്, ഗാനരചന പ്രസാദ് പാറപ്പുറം, സോജിന്‍ ജെയിംസ്, സംഗീതം കലാമണ്ഡലം ജോയി ചെറുവത്തൂര്‍, സൈലേഷ് നാരായണന്‍, അനുരാജ് ശ്രീരാഗം, സ്റ്റില്‍സ് പ്രഭ സ്റ്റുഡിയോ- പ്രിന്‍സ് ഇന്‍ ഡിസൈന്‍, പോസ്റ്റര്‍- ഗ്രാഫിക്സ് ലിജോ ഉറവത്ത്, ബാക്ക് ഗ്രൗണ്ട് സ്കോര്‍ കലാമണ്ഡലം ജോയി ചെറുവത്തൂര്‍. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരുന്ന ഈ ചിത്രം അടുത്തുതന്നെ തിയേറ്ററുകളിലെത്തും.

 

ജി. കൃഷ്ണന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO