ഐ.എം. വിജയൻ നിർമ്മിക്കുന്ന ‘പാണ്ടി ജൂനിയേഴ്സി’ന്റെ ടീസര്‍

മുൻ ഇന്ത്യൻ ഫുട്ബോളർ ഐ.എം. വിജയൻ നിർമ്മിക്കുന്ന 'പാണ്ടി ജൂനിയേഴ്സി'ന്റെ ടീസര്‍ ദുൽഖർ സൽമാൻ റിലീസ് ചെയ്തു. ദീപക് ഡിയോന്‍ തിരക്കഥയും സംവിധാനവും ഒരുക്കുന്ന 'പാണ്ടി ജൂനിയേഴ്സ്' ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഐ.എം... Read More

മുൻ ഇന്ത്യൻ ഫുട്ബോളർ ഐ.എം. വിജയൻ നിർമ്മിക്കുന്ന ‘പാണ്ടി ജൂനിയേഴ്സി’ന്റെ ടീസര്‍ ദുൽഖർ സൽമാൻ റിലീസ് ചെയ്തു. ദീപക് ഡിയോന്‍ തിരക്കഥയും സംവിധാനവും ഒരുക്കുന്ന ‘പാണ്ടി ജൂനിയേഴ്സ്’ ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഐ.എം വിജയനും അരുണ്‍ തോമസും ദീപൂ ദാമോദറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

 

നേരത്തെ ‘നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ ഡോഗ്’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരുങ്ങുന്നതാണ് സിനിമയെന്ന സൂചനയോടെയാണ് ടീസർ പുറത്ത് വന്നിരിക്കുന്നത്. ഫുട്ബോളുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിനാണ് ടീസറിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

 

ജിങ്കൻ, മൃണാളിനി ഗാന്ധി, അശ്വിൻ മാത്യു, ജിലു ജോസഫ്, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നവാഗതനായ അനീഷ് സുരേന്ദ്രനാണ് ഛായാഗ്രാഹകൻ. അശ്വിൻ സത്യ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. കലാസംവിധാനം രാഖിൽ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, മേക്കപ്പ് മനു. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ. പ്രൊഡക്ഷൻ കൺട്രോളർ എൽദോ ശെൽവരാജ്. പി.ആർ.ഒ എ.എസ്.ദിനേശ്. കഥ ദിപിൻ മാനന്തവാടി. നവംബറിൽ ചിത്രം തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO