‘യമണ്ടന്‍ പ്രേമകഥ’യുടെ റിലീസ് പ്രഖ്യാപിച്ച് ദുല്‍ഖര്‍

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിന്റെ സ്‌ക്രീനിലെത്തുന്ന 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. സംവിധായകന്‍ ബി സി നൗഫല്‍, തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഫേസ്ബുക്ക്... Read More

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിന്റെ സ്‌ക്രീനിലെത്തുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. സംവിധായകന്‍ ബി സി നൗഫല്‍, തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍ എത്തി ദുല്‍ഖര്‍ തന്നെയാണ് റിലീസ് തീയ്യതി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിത്രം തീയേറ്ററുകളിലെത്തുകയെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഏപ്രില്‍ 25ന് ‘ഒരു യമണ്ടന്‍ പ്രേമകഥ’ തീയേറ്ററുകളിലെത്തും.

 

 

സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരും ചിത്രത്തില്‍ അണി നിരക്കും. ചിത്രത്തിന് സംഗീതം പകരുന്നത് നാദിര്‍ഷയാണ്. റൊമാന്റിക്-കോമഡി ചിത്രമായ ‘ഒരു യമണ്ടന്‍ പ്രേമകഥ’ ആന്റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO