ഒരു യമണ്ടന്‍ പ്രേമകഥ-യിലെ രണ്ടാമത്തെ ടീസര്‍

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടൻ പ്രേമകഥയിലെ രണ്ടാമത്തെ ടീസര്‍ എത്തി. ഈ ടീസര്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ തന്‍റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാളെയാണ്... Read More

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടൻ പ്രേമകഥയിലെ രണ്ടാമത്തെ ടീസര്‍ എത്തി. ഈ ടീസര്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ തന്‍റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാളെയാണ് ചിത്രത്തിന്‍റെ റിലീസ്.

 

നവാഗതനായ ബി.സി നൗഫൽ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഋത്വിക്ക് റോഷനും തിരക്കഥയും സംഭാഷണവുമൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും വീണ്ടും ഒരുമിച്ച് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും. ആന്‍റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO