‘ഓപ്പറേഷൻ ജാവാ’ ആരംഭിച്ചു

ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിനു ശേഷം വി.സിനിമാസ് നിർമ്മിക്കന്ന പുതിയ ചിത്രം ഓപ്പറേഷൻ ജാവാ ആരംഭിച്ചു. നവാഗതനായ തരുൺ മൂർത്തി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാലുവർഗീസും, ലുക്മാനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.... Read More

ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിനു ശേഷം വി.സിനിമാസ് നിർമ്മിക്കന്ന പുതിയ ചിത്രം ഓപ്പറേഷൻ ജാവാ ആരംഭിച്ചു. നവാഗതനായ തരുൺ മൂർത്തി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാലുവർഗീസും, ലുക്മാനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

ഇക്കഴിഞ്ഞ ജനുവരി ഒമ്പത് വ്യാഴാഴ്ച്ച വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ശ്രീമതി പന്മകുമാരി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കമിട്ടത്. പൂർണ്ണമായും ഇൻവസ്റ്റിഗ്രേറ്റീവ് ത്രില്ലറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. പൊലിസ് ഡിപ്പാർട്ട് മെന്‍റിൽ എത്തപ്പെടുന്ന ബി.ടെക് ധാരികളായ രണ്ടു യുവാക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

 

 

വിനായകൻ, ധന്യാ എസ്.അനന്യ, ഇർഷാദ്, ബിനു പപ്പു, പ്രശാന്ത് അലക്സാണ്ഡർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. പുതുമുഖം മമിതാബൈജുവാണ് നായിക. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും നിഷാദ് യുസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്നു. പി.ആര്‍.ഒ വാഴൂർ ജോസ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO