എഞ്ചിനീയറുടെ മരണത്തിനുപിന്നില്‍

 കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റിന്‍റെ മറവില്‍നടക്കുന്ന അഴിമതിയുടെയും വെട്ടിപ്പുകളുടെയും പിന്നാമ്പുറങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നത് ചെറുപുഴയിലെ കരാറുകാരനായ എഞ്ചിനീയര്‍ ജോസഫ് (ജോയി മുതുപാറ 56) ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതോടെയാണ്,. താന്‍ കരാറെടുത്ത് നിര്‍മ്മിച്ച വാണിജ്യ സമുച്ചയത്തിന്‍റെ മുകള്‍... Read More

 കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റിന്‍റെ മറവില്‍നടക്കുന്ന അഴിമതിയുടെയും വെട്ടിപ്പുകളുടെയും പിന്നാമ്പുറങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നത് ചെറുപുഴയിലെ കരാറുകാരനായ എഞ്ചിനീയര്‍ ജോസഫ് (ജോയി മുതുപാറ 56) ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതോടെയാണ്,. താന്‍ കരാറെടുത്ത് നിര്‍മ്മിച്ച വാണിജ്യ സമുച്ചയത്തിന്‍റെ മുകള്‍ നിലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് ജോസഫിനെ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇരുകൈകളുടെയും കാലിന്‍റെയും ഞരമ്പുകള്‍ മുറിഞ്ഞ നിലയിലായിരുന്നു.

കെ. കരുണാകരന്‍ സ്മാരകട്രസ്റ്റിന്‍റെയും, ചെറുപുഴ ഡവലപ്പേഴ്സിന്‍റെയും ഭാരവാഹികള്‍ വിളിപ്പിച്ചതനുസരിച്ചാണ് ജോസഫ് തലേദിവസം ചെറുപുഴ വാണിജ്യ സമുച്ചയത്തിലെ ആശുപത്രിയിലെത്തിയത്. ആശുപത്രി കെട്ടിടം പണിത വകയില്‍ തനിക്ക് ലഭിക്കാനുള്ള 1.34 കോടി രൂപയുടെ കണക്കുകളും മറ്റ് രേഖകളുമായെത്തിയ ജോസഫിന് എന്ത് സംഭവിച്ചു എന്നതില്‍ ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്. ജോസഫിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പിറ്റേദിവസം രാവിലെ ഒമ്പതരയോടെ കെട്ടിടത്തിന്‍റെ മുകള്‍ നിലയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

(1-15 ഒക്ടോബര്‍ ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO