ഒമർ ലുലുവിന്‍റെ ‘ധമാക്ക’യിൽ അരുൺ നായകൻ

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന "ധമാക്കാ" എന്ന ചിത്രത്തിൽ അരുൺ നായകനാകുന്നു. ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിലെ റോളർ സ്കേറ്റിംഗ് നടത്തി ഏറെ ശ്രദ്ധേയനായ... Read More

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന “ധമാക്കാ” എന്ന ചിത്രത്തിൽ അരുൺ നായകനാകുന്നു. ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിലെ റോളർ സ്കേറ്റിംഗ് നടത്തി ഏറെ ശ്രദ്ധേയനായ ബാലതാരമായിരുന്നു അരുൺ. പിന്നിട് നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിലഭിനയിച്ചു. ഒമറിന്റെ കഴിഞ്ഞ ചിത്രമായ ഒരു അഡാര്‍ ലവിലും മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു, ഈ ചിത്രത്തിലെ അരുണിന്‍റെ പ്രകടനമാണ് ഒമറിന്, അരുണിനെ നായകനിരയിലേക്കുയർത്താൻ സഹായിച്ചതും.

 

ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ.നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പൂർണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ ഏറെ വർണപ്പൊലിമയോടെ യൂത്തിന്‍റെ കഥ പറയുന്ന ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ ഒരു പ്രശസ്ത നായിക നായികയാകുന്നു.

 

ഹരീഷ് കണാരൻ, ധർമ്മജൻ ബൊൾഗാട്ടി, സലിം കുമാർ, ഇന്നസന്‍റ്, ഇടവേള ബാബു, തരികിട സാബു, ആനി ലിബു, മിഷേൽ, എന്നിവർക്കൊപ്പം, നൂറിൻ ഷെറീഫ്, ഉർവ്വശി, സ്നേഹാ സക്സേനാ, നിഖിതാ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

 

ഒമറിന്റെ കഥക്ക് സാരംഗ് ജയപ്രകാശ്, വേണു ഓ.വി., കിരൺ ലാൽ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ആറു ഗാനങ്ങളുണ്ട്. ഗോപി സുന്ദറിന്റെ താണു സംഗീതം. ഹരി നാരായണനും ,ബ്ലെസ് ലിയുമാണു ഗാന രചയിതാക്കൾ, സിനോജ് – പി.അയ്യപ്പനാണു ഛായാഗ്രാഹകൻ –

 

ജൂലായ് മുപ്പതു മുതൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം ബാങ്കോക്ക്, പട്ടായ, തൃശൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും.

Show Less

No comments Yet

SLIDESHOW

LATEST VIDEO