‘ഓ ബേബി’ തമിഴിലും മലയാളത്തിലും മൊഴിമാറ്റം ചെയ്ത് റിലീസിനൊരുങ്ങുന്നു

ഈ വര്‍ഷം തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ 'ഓ ബേബി' എന്ന ചിത്രം തമിഴിലും മലയാളത്തിലും മൊഴിമാറ്റം ചെയ്ത് നാളെ (ആഗസ്റ്റ് 15) റിലീസ് ചെയ്യുന്നു. സ്ത്രീകേന്ദ്രീകൃത ചിത്രമായ ഇതിലെ നായിക സമന്ത ആണ്. സുരേഷ് പ്രൊഡക്ഷന്‍സാണ്... Read More

ഈ വര്‍ഷം തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ ‘ഓ ബേബി’ എന്ന ചിത്രം തമിഴിലും മലയാളത്തിലും മൊഴിമാറ്റം ചെയ്ത് നാളെ (ആഗസ്റ്റ് 15) റിലീസ് ചെയ്യുന്നു. സ്ത്രീകേന്ദ്രീകൃത ചിത്രമായ ഇതിലെ നായിക സമന്ത ആണ്. സുരേഷ് പ്രൊഡക്ഷന്‍സാണ് ഓ ബേബിയുടെ മൊഴിമാറ്റച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.

 

 

ദക്ഷിണകൊറിയന്‍ ചിത്രമായ ‘മിസ് ഗ്രാന്നി’ ആണ് തെലുങ്കില്‍ ‘ഓ ബേബി’യായി പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഒരു സ്ത്രീയുടെ ജീവിതത്തിലെ രണ്ട് അവസ്ഥകളെ അനാവരണം ചെയ്യുന്ന ചിത്രമാണ്. 20 വയസ്സുള്ള ആദ്യഘട്ടം അവതരിപ്പിക്കുന്നത് സമന്ത ആണ്. 70 വയസ്സുള്ള സ്ത്രീയുടെ രണ്ടാംഘട്ടം അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍കാല നായിക ലക്ഷ്മിയാണ്.

 

 

പീപ്പിള്‍സ് മീഡിയ ഫാക്ടറിയും സുരേഷ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നന്ദിനിറെഡ്ഡി ആണ്. ജയംരവിയുടെ കോമളിക്കും ശശികുമാറിന്‍റെ കെന്നഡിക്ലബ്ബിനുമൊപ്പമാണ് ‘ഓ ബേബി’ നാളെ റിലീസ് ചെയ്യുക.

Show Less

No comments Yet

SLIDESHOW

LATEST VIDEO