‘OP.160/18 കക്ഷി അമ്മിണിപ്പിള്ള’ ജൂൺ 28-ന്

ആസിഫ് അലി, അഹമ്മദ് സിദ്ധിഖ് ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിൻജിത്ത് അയ്യന്തോൾ സംവിധാനം ചെയ്യുന്ന "OP.160/18 കക്ഷി.അമ്മിണിപിള്ള". ജൂൺ 28-ന് തിയ്യേറ്ററിലെത്തുന്നു. സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ നിർമ്മിക്കുന്ന... Read More

ആസിഫ് അലി, അഹമ്മദ് സിദ്ധിഖ് ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിൻജിത്ത് അയ്യന്തോൾ സംവിധാനം ചെയ്യുന്ന “OP.160/18 കക്ഷി.അമ്മിണിപിള്ള”. ജൂൺ 28-ന് തിയ്യേറ്ററിലെത്തുന്നു. സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അശ്വതി മനോഹരൻ, ഷിബില എന്നിവർ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുധീഷ്, ഹരീഷ് കണാരൻ, വിജയരാഘവൻ, നിർമ്മൽ പാലാഴി, ശ്രീകാന്ത് മുരളി, മാമുക്കോയ, സുടാനി ഫെയിം ലുക്ക്മാൻ, ശിവദാസ് കണ്ണൂർ, ശിവദാസ് പറവൂർ, സരയൂ, സരസ ബാലുശ്ശേരി, പോളി, ഷെെനി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

 

 

പ്രദീപൻ മഞ്ഞോടി ഇത്തിരി അറിയപ്പെടുന്ന വക്കീലും ഒത്തിരി അറിയപ്പെടുന്ന പ്രാദേശിക രാഷ്ട്രീയ നേതാവുമാണ്.വിവാഹിതനാണ്.ഭാര്യ നിമിഷ. അമ്മയും ചേട്ടൻ പ്രകാശനും കൂടെയുണ്ട്.നാളെ രാഷ്ട്രയത്തിൽ ഉന്നത പദവി ലഭിക്കുമെന്ന വിശ്വാസത്തിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന പ്രദീപന് പറയത്തക്ക കേസ്സൊന്നുമില്ല. എങ്ങനെയെങ്കിലും പയറ്റി തെളിയാൻ അവസരത്തിനായി നിൽക്കുമ്പോൾ വക്കീൽ കൂടിയായ സുഹൃത്ത് ഷംസു വഴി ഒരു പെറ്റി കേസ്സ് പ്രദീപന് ലഭിക്കുന്നത്.അങ്ങനെ ചെറുപ്പക്കാരനായ അമ്മിണിപ്പിള്ളയുടെ വക്കാലത്ത് പ്രദീപ് ഏറ്റേടുക്കുന്നു. വെറും നിസ്സാരമായ ആ കേസ്, പ്രദീപ് തന്റെ താല്പര്യത്തിനായി മറ്റൊരു രുപഭാവം നല്കി ഒരു വിവാദത്തിൽ ബോധപൂർവ്വം എത്തിക്കുന്നു.അതോടെ ഈ കേസ്സും പ്രദീപും ചർച്ചാവിഷയമാകുന്നു. തുടർന്നുണ്ടാകുന്ന രസകരങ്ങളായ മൂഹുർത്തങ്ങളാണ് ഒ പി 160/18 കക്ഷി അമ്മണിപ്പിള്ള ” എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

 

 

അനിമേഷൻ ഡയറക്ടറും വിഷ്വൽ ഇഫ്കറ്റ് ക്രീയേറ്റീവ് ഡയറക്ടരുമാര ദിൻജിത്ത് അയ്യത്താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രദീപായി ആസിഫ് അലിയും അമ്മിണിപ്പിള്ളയായി അഹമ്മദ് സിദ്ധിഖും അഭിനയിക്കുന്നു. നിമിഷയായി പുതുമുഖം അശ്വതി മനോഹരനും ഷംസുവായി ബേയ്സിൽ ജോസഫും പ്രകാശനായി സുധീഷും വേഷമിടുന്നു. സനിലേഷ് ശിവൻ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുൽ രമേശ് നിർവ്വഹിക്കുന്നു.,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായൺഎന്നിവരുടെ വരികൾക്ക് എബി സാം, അരുൺ മുരളിധരർ എന്നിവർ സംഗീതം പകരുന്നു.

 

 

പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്ത് കരുണാകരൻ,പ്രൊജക്റ്റ് ഡിസെെനർ-ഷാഫി ചെമ്മാട്,ലെെൻ പ്രൊഡ്യുസർ- സജു ചാക്കോ,കല-ത്യാഗു തവന്നൂർ,മേക്കപ്പ്-റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,പരസ്യക്കല-യെല്ലൊ ടൂത്ത്,എഡിറ്റർ-സൂരജ് ഇ എസ്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹരീഷ്,അസോസിയേറ്റ് ഡയറക്ടർ-സെബാസ്റ്റ്യൻ ചാക്കോ,അസിസ്റ്റന്റ് ഡയറക്ടർ-ഉണ്ണി സി,രാഹൂൽ ഇ എസ്സ്,രജിൻ കെ സി, രജീഷ് രാജ്,തലീഷ് ബാബു,ഫിനാൻസ് കൺട്രോളർ-ബിബിൻ സേവ്യർ,ഓഫീസ്സ് നിർവ്വഹണം-സിബിൻ ഡേവീസ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ,വാർത്താ പ്രചരണം-എ എസ് ദിനേശ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO