സസ്പെൻസ് ത്രില്ലറായി ‘നീയാ 2’ വരുന്നു

തമിഴ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നീയാ 2 . കമലഹാസൻ , മുത്തുരാമൻ , ശ്രീപ്രിയാ ,ലത എന്നിവർ അഭിനയിച്ച ‘നീയാ’ 1979 ൽ പുറത്തിറങ്ങി അത്ഭുതവിജയം നേടിയ ഹൊറർ സിനിമയായിരുന്നു.... Read More

തമിഴ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നീയാ 2 . കമലഹാസൻ , മുത്തുരാമൻ , ശ്രീപ്രിയാ ,ലത എന്നിവർ അഭിനയിച്ച ‘നീയാ’ 1979 ൽ പുറത്തിറങ്ങി അത്ഭുതവിജയം നേടിയ ഹൊറർ സിനിമയായിരുന്നു. ആ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും അനശ്വരങ്ങളാണ് . നടി ശ്രീപ്രിയയായിരുന്നു ‘നീയാ’നിർമ്മിച്ചത് . നാല് പതിറ്റാണ്ടിനു ശേഷം ആ പേര് കടം കൊണ്ട് ‘നീയാ 2′ എന്ന പേരിൽ ഒരു ഹൊറർ സിനിമ പ്രദര്ശനത്തിനെത്തുന്നു .

 

ജയ് നായകനാവുന്ന ഈ ചിത്രത്തിൽ റായ് ലക്ഷ്മി ,കാതറിൻ തെരേസാ ,വരലക്ഷ്മി ശരത് കുമാർ എന്നീ മൂന്ന് നായികമാരാണുള്ളത് .ഗ്ലാമറസായിട്ടുള്ള പ്രകടനമത്രെ ചിത്രത്തിൽ ഈ താരങ്ങളുടേത് . പഴയ ‘നീയാ’യും,‘നീയാ 2’ ഉം തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും കഥക്ക് അനിവാര്യമായതു കൊണ്ട് ശ്രീപ്രിയയിൽ നിന്നു ടൈറ്റിൽ അവകാശം വാങ്ങി ‘നീയാ 2′ എന്ന് പേരിടുകയായിരുന്നുവെന്നും ചിത്രത്തിന്റെ അണിയറ ശിൽപികൾ .

 

 

‘നീയാ 2′ ൽ ഇരുപത്തി രണ്ടടി നീളമുള്ള ഒരു രാജവെമ്പാല പ്രധാന കഥാപാത്രമായി വരുന്നുണ്ടത്രേ .ഇതിന്റെ രൂപം തീരുമാനിക്കുവാൻ സംവിധായകൻ എൽ .സുരേഷും ക്യാമെറാമെൻ രാജവേൽ മോഹനും ലോകമെമ്പാടുമുള്ള വനാന്തരങ്ങളിൽ അന്വേഷണം നടത്തി ഒടുവിൽ ബാങ്കോക്കിൽ നിന്നുമാണത്രെ കണ്ടെത്തിയത് . അതിന്റെ സ്വഭാവം , ഘടന ,ബോഡി ലാംഗ്വേജ് എന്നിവ കേട്ടറിഞ്ഞു മനസ്സിലാക്കി ആ രാജവെമ്പാലയെയാണ് കഥാപാത്രമാക്കിയിരിക്കുന്നത്.

 

 

ഇതിൽ വരലക്ഷ്‌മി ശരത്കുമാർ സർപ്പ കന്യകയായി അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത .ശക്തമായ പ്രണയകഥയുടെ പശ്ചാത്തലത്തിലുള്ള നർമ്മരസപ്രദമായ ഹൊറർ ചിത്രമായ ‘നീയാ 2′ ന്റെ ചിത്രീകരണം ചാലക്കുടി ,കൊടൈക്കനാൽ ,ഊട്ടി,തലക്കോണം ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായത് . പ്രായ ഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന സിനിമയായിരിക്കും ‘നീയാ 2′ എന്ന് സംവിധായകൻ.എൽസുരേഷ് അവകാശപ്പെട്ടു . എഴുപതുകളിലെ നൊസ്റ്റാൾജിക് സൂപ്പർ ഹിറ്റ് ഗാനം ‘ഒരേ ജീവൻ ഒൻഡ്രേ ഉള്ളം വാരായ് കണ്ണാ ‘റീമിക്‌സ് ചെയ്ത് ഉൾപ്പെടുത്തി നൃത്ത രംഗം ചിത്രീകരിച്ചിരിക്കുന്നത് സവിശേഷതയത്രെ

 

” ഇത് വരെ വന്നിട്ടുള്ള സർപ്പ സിനിമകളെല്ലാം അവയുടെ പ്രതികാരത്തെ വിവരിക്കുന്നതായിരുന്നു.എന്നാൽ ഇത് പാമ്പുകളുടെ പ്രതികാരകഥയല്ല .എന്നാൽ പാമ്പുകളുടെ സാഹസികത ദൃശ്യവൽക്കരിച്ചിട്ടുണ്ട് . ശക്തമായ ഒരു പ്രണയ കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് .മൂന്നു നായികമാർക്കും തുല്യ പ്രാധാന്യമുള്ള ശക്തമായ കഥാപാത്രങ്ങളാണ് നൽകിയിട്ടുള്ളത് .ജയ് ഗ്രാമീണ യുവാവായും ഐ ടി ജീവനക്കാരനായ നഗര വാസിയായും രണ്ടു നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .മൂന്ന് നായികമാരും ഗ്ലാമർ താരങ്ങളെങ്കിലും അശ്ലീലമില്ല. കുടുംബ സമേതം കണ്ടു ആസ്വദിക്കാവുന്ന ഗ്ലാമറും , ആക്ഷനും , സസ്പെൻസുമുള്ള ജിജ്ഞാസാഭരിതമായ നവ്യാനുഭവമേകുന്ന ഒരു വിനോദ ചിത്രമായിരിക്കും ‘നീയാ 2’ . ” സംവിധായകൻ പറഞ്ഞു .

 

 

ചിത്രത്തിലെ വർണ്ണശബളമായ ഗാന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് നൃത്ത സംവിധായകരായ കല ,കല്യാൺ എന്നിവരാണ് .’സ്റ്റണ്ട്’ ജീൻ സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു .യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ സബീറാണ് അണിയറ സാങ്കേതിക വിദഗ്ദരിലെ മറ്റൊരു പ്രധാനി . ദശകോടികളുടെ മുതൽമുടക്കിൽ ഗ്രാഫിക്‌സ് സ്പെഷ്യൽ ഇഫക്‌ട് എന്നീ സാങ്കേതികയുടെ അകമ്പടിയോടെ ‘നീയാ 2′ നിർമ്മിച്ചിരിക്കുന്നത് ജംബോ സിനിമാസിനു വേണ്ടി ഏ .ശ്രീധറാണ്. 

സി .കെ .അജയ് കുമാർ 

Show Less

No comments Yet

SLIDESHOW

LATEST VIDEO