നിങ്ങളുടെ സംഖ്യ അറിയാമോ…?

    നിങ്ങളുടെ ജന്മനക്ഷത്രവും രാശിയും ഏതാണെന്ന് മനസ്സിലാക്കുക. ഉദാഹരണത്തിന് ഒരാളുടെ രാശി 'മകരം' ആണെന്നും നക്ഷത്രം 'തിരുവോണ'മാണെന്നും കരുതുക. 'മേട'ത്തില്‍നിന്നും എണ്ണിയാല്‍ 'മകരം' 10-ാമത്തെ രാശിയാണ്. ആദ്യനക്ഷത്രമായ അശ്വതി മുതല്‍ എണ്ണിയാല്‍ 'തിരുവോണം'... Read More

 

 

നിങ്ങളുടെ ജന്മനക്ഷത്രവും രാശിയും ഏതാണെന്ന് മനസ്സിലാക്കുക. ഉദാഹരണത്തിന് ഒരാളുടെ രാശി ‘മകരം’ ആണെന്നും നക്ഷത്രം ‘തിരുവോണ’മാണെന്നും കരുതുക. ‘മേട’ത്തില്‍നിന്നും എണ്ണിയാല്‍ ‘മകരം’ 10-ാമത്തെ രാശിയാണ്. ആദ്യനക്ഷത്രമായ അശ്വതി മുതല്‍ എണ്ണിയാല്‍ ‘തിരുവോണം’ 22-ാമത്തെ നക്ഷത്രമാണ്. രാശിയുടെ സംഖ്യയായ 10 നേയും നക്ഷത്രത്തിന്‍റെ സംഖ്യയായ 22 നേയും ഗുണിച്ചാല്‍ കിട്ടുന്നത് 22 x 10 =220. ഇതിനെ 2+2+0 എന്ന് കൂട്ടിയാല്‍ കിട്ടുന്ന സംഖ്യ 4 ആണ്. ഇതാണ് തിരുവോണം നക്ഷത്രത്തില്‍ മകരം രാശിയില്‍ ജനിച്ചയാളുടെ സംഖ്യ. ഇപ്രകാരം രാശി, നക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ കണക്കിട്ട് ഓരോരുത്തര്‍ക്കും അവരവരുടെ സംഖ്യ മനസ്സിലാക്കാവുന്നതാണ്.

 

ഒന്ന് (1)

 

“1” എന്ന സംഖ്യ ഒരു വ്യക്തിയുടെ ആധാരസംഖ്യയായി വന്നാല്‍ അയാള്‍ ആത്മവിശ്വാസം, ധൈര്യം, ന്യായമായ കാഴ്ചപ്പാടുകളും ഉള്ള ആളായിരിക്കും. സ്വതന്ത്രചിന്താഗതിക്കാരനായിരിക്കും. നേതൃത്വം വഹിക്കാനും ഭരിക്കാനുമുള്ള കഴിവുണ്ടാവും. ദേഷ്യവും ഒപ്പം തന്നെ നല്ല ഗുണങ്ങളും ഇവരുടെ സ്വഭാവത്തിലുണ്ടാവും. തീവ്രമായ ദൈവഭക്തിയാല്‍ ഇവര്‍ ജീവിതത്തില്‍ മുന്നേറും.

 

രണ്ട് (2)

 

“2” എന്ന സംഖ്യക്കാര്‍ വളരെ സൗഹാര്‍ദ്ദപൂര്‍വ്വം പെരുമാറുന്നവരാണ്. സ്നേഹവും, സൗഹൃദവും കാത്തുസൂക്ഷിക്കുന്ന ഇവര്‍ പെട്ടെന്ന് ദേഷ്യപ്പെടുന്നവരും കൂടിയാണ്. എന്തെങ്കിലും വിഷമം വന്നാല്‍ പെട്ടെന്ന് തളര്‍ന്നുപോകും. ഒറ്റവാക്കില്‍ ഇവരെ മനുഷ്യസ്നേഹികള്‍ എന്ന് വിശേഷിപ്പിക്കാം. വേഗത്തില്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുവാനുള്ള കഴിവ് ഇവര്‍ക്കുണ്ടാവും. ഇവര്‍ ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

 

മൂന്ന് (3)

 

“3” എന്ന സംഖ്യക്കാര്‍ സുഖലോലുപത ഇഷ്ടപ്പെടുന്നവരാണ്. എപ്പോഴും തങ്ങളെ ആകര്‍ഷണീയമായ രൂപത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍. വസ്ത്രാഭരണങ്ങളോട് ഇവര്‍ക്ക് പ്രത്യേക കമ്പമുണ്ടാവും. അത്യാഗ്രഹവും സ്വാര്‍ത്ഥതയും വെടിഞ്ഞാല്‍ ഇവരുടെ ജീവിതം അതീവ സന്തുഷ്ടമായിരിക്കും.

 

നാല് (4)

 

“4” സംഖ്യക്കാര്‍ ഏവരുമായും ഇണങ്ങുന്നവരായിരിക്കും. സത്യസന്ധതയും കര്‍ത്തവ്യബോധവും കൈവെടിയാത്തവര്‍. സത്യസന്ധതയും അച്ചടക്കവും ജീവിതസിദ്ധാന്തവും ലക്ഷ്യമായിരിക്കുമിവര്‍ക്ക്. വിശ്വസ്തര്‍, കഠിനാദ്ധ്വാനികള്‍, ആദര്‍ശശുദ്ധിയുള്ളവര്‍, നേരായ മാര്‍ഗ്ഗത്തിലൂടെ അദ്ധ്വാനിച്ച് ഉയരങ്ങള്‍ കീഴടക്കുന്നവരാണ് 4ന്‍റെ ഉടമകള്‍.

 

അഞ്ച് (5)

 

“5” പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, പഞ്ചലോഹങ്ങള്‍, പഞ്ചതന്ത്രം എന്നിങ്ങനെ അഞ്ചിന് മഹത്വങ്ങള്‍ ഏറെ. സന്ദര്‍ഭോചിതമായ ബുദ്ധി, വിവിധമേഖലകളില്‍ പ്രാവീണ്യം, വാക്ക്ചാതുരി എന്നിവ ഇവരുടെ സ്വഭാവസവിശേഷതകളാണ്. ദേഷ്യം അധികമുള്ളവര്‍. പിടിവാശിക്കാരുമാണ്. സ്വന്തം അദ്ധ്വാനത്താല്‍ പണമുണ്ടാക്കി ഉയരങ്ങളിലെത്തും.

 

ആറ് (6)

 

“6” ഒരാളുടെ സംഖ്യ ആണെങ്കില്‍ അയാള്‍ നല്ലവന്‍, ക്ഷമാശീലന്‍, ധര്‍മ്മചിന്തയുള്ളവന്‍, അദ്ധ്വാനത്തില്‍ വിശ്വസിക്കുന്നവന്‍ എന്നീ സവിശേഷതകളുണ്ടായിരിക്കും. യൗവ്വനകാലത്ത് അല്‍പം ബുദ്ധിമുട്ട് അനുഭവിച്ചാലും ജീവിതത്തിന്‍റെ മദ്ധ്യഘട്ടത്തില്‍ ധാരാളം സമ്പാദിച്ച് സൗഭാഗ്യജീവിതം നയിക്കും.

 

ഏഴ് (7)

 

“7” ആത്മവിശ്വാസത്തിന് പേരുകേട്ടവരാണ് ഏഴുകാര്‍. ക്ഷമാപൂര്‍വ്വം നല്ലവണ്ണം ചിന്തിച്ച് തീരുമാനങ്ങളെടുത്താല്‍ ജീവിതത്തില്‍ ഉയരങ്ങളിലെത്തും. ഏഴ് എന്ന സംഖ്യ ഏറെ മഹത്വമുള്ളതാണ്. സപ്തസാഗരങ്ങള്‍, സപ്തസ്വരങ്ങള്‍, സപ്തഋഷികള്‍, സപ്തഗിരികള്‍, സപ്തമാതാക്കള്‍ എന്നിങ്ങനെ ഏഴ് പ്രകൃതിയുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്ന സംഖ്യയാണ്. ആഗ്രഹിച്ച കാര്യം ആത്മബലത്താല്‍ നേടാന്‍ കഴിവുള്ളവരാണ് ഏഴുകാര്‍.

 

എട്ട് (8)

 

“8” മറ്റുള്ള സംഖ്യകളില്‍നിന്നും വേറിട്ട് ഏറെ പ്രത്യേകതകളുള്ള സംഖ്യയാണ് എട്ട്. ജന്മാഷ്ടമി, ദുര്‍ഗ്ഗാഷ്ടമി, കൃഷ്ണാഷ്ടമി, അഷ്ടലക്ഷ്മി, അഷ്ടഐശ്വര്യങ്ങള്‍, അഷ്ടദിക്കുകള്‍ എന്നിങ്ങനെ എട്ടിന് ഏറെ പ്രത്യേകതകളുണ്ട്. ജന്മസംഖ്യ എട്ടായാല്‍ അത് വളരെ ശ്രേഷ്ടമാണ്. സ്വയം തൊഴില്‍, വാണിജ്യം, രാഷ്ട്രീയം എന്നീ മേഖലകളില്‍ എട്ടുകാര്‍ വിജയിക്കും. പണമുണ്ടാക്കി അഭിമാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണിവര്‍.

 

ഒന്‍പത് (9)

 

“9” ഏറെ വിചിത്രമായ ഒരു സംഖ്യയാണെന്ന് പറയാം. 9 നെ മറ്റേത് സംഖ്യകൊണ്ട് ഗുണിച്ചാലും ഒന്‍പതുതന്നെവരുന്ന ഒരു സ്ഥിരസംഖ്യ അഥവാ ടമേയഹല ചൗായലൃ ആണ്. നല്ല ജ്ഞാനവും ഉന്നതമായ ചിന്തകളുമുള്ളവര്‍. ചിന്തിച്ച് പ്രവര്‍ത്തിച്ച് ലക്ഷ്യം കാണുന്നവര്‍. മനുഷ്യസ്നേഹവും ധര്‍മ്മചിന്തയുള്ളവരും കൂടിയാണ് ഒന്‍പതുകാര്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO