‘നൗഹീറയെന്ന ഹൂറി’ തട്ടിയത് അഞ്ഞൂറ് കോടി

ആന്ധ്രാ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയാണ് അന്വേഷണത്തിനായി ഹൈദരാബാദിലെത്തിച്ചത്. 'പലിശരഹിത ലോകത്തേക്ക്' എന്ന മുദ്രാവാക്യവുമായി നൗഹീറാഷൈക്കിന്‍റെ ഹീറാഗ്രൂപ്പ് കമ്പനി ഇസ്ലാം മത വിശ്വാസികളായ നിക്ഷേപകരെയാണ് വ്യാപകമായി വല... Read More

ആന്ധ്രാ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയാണ് അന്വേഷണത്തിനായി ഹൈദരാബാദിലെത്തിച്ചത്. ‘പലിശരഹിത ലോകത്തേക്ക്’ എന്ന മുദ്രാവാക്യവുമായി നൗഹീറാഷൈക്കിന്‍റെ ഹീറാഗ്രൂപ്പ് കമ്പനി ഇസ്ലാം മത വിശ്വാസികളായ നിക്ഷേപകരെയാണ് വ്യാപകമായി വല വീശിപ്പിടിച്ചത്. അമിത പലിശ (ഹലാല്‍ ബിസ്സിനസ്സിന്‍റെ ഭാഷയില്‍ ലാഭവിഹിതം) വാഗ്ദാനം ചെയ്ത് കൊണ്ട് 20,000 കോടി രൂപ നൗഹീറാഷൈക്ക് തട്ടിപ്പ് നടത്തിയതായാണ് അന്വേഷണ ഏജന്‍സിയുടെ പ്രാഥമിക നിഗമനം. കേരളത്തിലെ പാലക്കാട് മുതല്‍ ദക്ഷിണ കന്നഡ വരെയുള്ള നിക്ഷേപകരില്‍ നിന്ന് തട്ടിയത് മാത്രം 500 കോടി രൂപയാണ്. നൗഹീറയുടെ പാല്‍പ്പുഞ്ചിരിയില്‍ അകപ്പെട്ട കേരളത്തിലെ നിക്ഷേപകരില്‍ ഏറിയ പങ്കും മുസ്ലിം സമുദായത്തില്‍ ഉള്‍പ്പെടുന്നവരുമാണ്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 5000 രൂപ വരെ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് ഇവര്‍ നിക്ഷേപകരെ വലയിലാക്കിയതും.

16-28ഫെബ്രുരി 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO