നൊബൈല്‍ പ്രൈസ് ജേതാവ് ടോണി മോറിസണ്‍ അന്തരിച്ചു

 പ്രമുഖ ആഫ്രോ അമേരിക്കന്‍ എഴുത്തുകാരിയും നൊബൈല്‍ പ്രൈസ് ജേതാവുമായ ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു. പെട്ടന്നുണ്ടായ അസുഖത്തെത്തുടര്‍ന്നാണ് മരണമെന്ന് മോറിസണ്‍ കുടുംബം വ്യക്തമാക്കി. പതിനൊന്നോളം നോവലുകളും മറ്റനേകം കൃതികളും രചിച്ചിട്ടുണ്ട്. 1993 ലാണ്... Read More

 പ്രമുഖ ആഫ്രോ അമേരിക്കന്‍ എഴുത്തുകാരിയും നൊബൈല്‍ പ്രൈസ് ജേതാവുമായ ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു. പെട്ടന്നുണ്ടായ അസുഖത്തെത്തുടര്‍ന്നാണ് മരണമെന്ന് മോറിസണ്‍ കുടുംബം വ്യക്തമാക്കി. പതിനൊന്നോളം നോവലുകളും മറ്റനേകം കൃതികളും രചിച്ചിട്ടുണ്ട്.

1993 ലാണ് ടോണി മോറിസണ്‍ സാഹിത്യത്തിനുള്ള നൊബൈല്‍ സമ്മാനം നേടിയത്. 1998ല്‍ പുലിറ്റ്സര്‍ പുരസ്കാരവും നേടി. 1970 ല്‍ പുറത്തിറക്കിയ ദി ബ്ലൂവെസ്റ്റ് ഐ ആയിരുന്നു ആദ്യ നോവല്‍. ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയുടെ, പ്രത്യേകിച്ച്‌ സ്ത്രീകളുടെ ജീവിതത്തെ കുറിച്ചായിരുന്നു ടോണി മോറിസണിന്‍റെ രചനകള്‍ ഏറെയും. അമേരിക്കയിലെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ, പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡവും ടോണി മോറിസണ്‍ നേടിയിട്ടുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO