കെ. കരുണാകരന്‍റെ പേരില്‍ ഇനിയാരും ട്രസ്റ്റ് തുടങ്ങരുത്

കെ. മുരളീധരന്‍ എം.പി   "കെ. കരുണാകരന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കളങ്കം വരുത്തുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളെ വെച്ചു പൊറുപ്പിക്കാനാവില്ല. അത്തരം നീക്കങ്ങള്‍ എവിടെ നിന്നുണ്ടായാലും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണം. കരുണാകരന്‍റെ പേര് ദുരുപയോഗം ചെയ്ത്... Read More

കെ. മുരളീധരന്‍ എം.പി

 

“കെ. കരുണാകരന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കളങ്കം വരുത്തുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളെ വെച്ചു പൊറുപ്പിക്കാനാവില്ല. അത്തരം നീക്കങ്ങള്‍ എവിടെ നിന്നുണ്ടായാലും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണം. കരുണാകരന്‍റെ പേര് ദുരുപയോഗം ചെയ്ത് സാമ്പത്തിക ഇടപാടും മുതലെടുപ്പും നടത്താന്‍ ആരെയും അനുവദിക്കില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസിഡന്‍റായ ഔദ്യോഗിക ട്രസ്റ്റ് ഉണ്ട്. അതല്ലാതെ കെ. കരുണാകരന്‍റെ പേരില്‍ ട്രസ്റ്റോ, സംരംഭങ്ങളോ, ഔദ്യോഗികമല്ലാതെ തുടങ്ങാന്‍ അനുവദിക്കരുതെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടും.” കെ. കരുണാകരന്‍റെ മകനും, കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി.
കരുണാകരന്‍റെ പേരില്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് ഒട്ടും യോജിപ്പില്ല, അത്തരം പ്രവര്‍ത്തനങ്ങളില്‍ കുടുംബത്തിന് ഉത്തരവാദിത്തവുമില്ല. ട്രസ്റ്റിനുവേണ്ടി കെട്ടിടം പണി കഴിപ്പിച്ച കരാറുകാരന്‍റെ മരണം ഞെട്ടിപ്പിക്കുന്നതാണ്. ആ സംഭവം സര്‍ക്കാര്‍ ഊര്‍ജ്ജിതമായി അന്വേഷിക്കണം. സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണത്തിനും എല്ലാവിധ പിന്തുണയും നല്‍കും. ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ആക്ഷേപം. കുടുംബാംഗങ്ങള്‍ക്കു കൂടി തൃപ്തിയാകുന്ന വിധത്തില്‍ പഴുതടച്ച അന്വേഷണം വേണം. വിഷമമനുഭവിച്ചവരെ സഹായിക്കുന്ന ചരിത്രമായിരുന്നു കെ. കരുണാകരന്‍റേത്. അദ്ദേഹത്തിന്‍റെ പേരില്‍ തുടങ്ങിയ സ്ഥാപനത്തിന്‍റെ പേരില്‍ ഇങ്ങനെ ദുരനുഭവമുണ്ടായതില്‍ ഏറെ ദുഃഖമുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയും, അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും വേണം.” കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO