“നോ എവിഡൻസ് “

സെഞ്ചുറി വിഷൻസിന്‍റെ പതിനാറാമത് ചിത്രമായ "നോ എവിഡൻസി "ന്‍റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രശസ്ത സംവിധായകൻ വിനയൻ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.     തദവസരത്തിൽ ശാന്തകുമാരി, പൗളി, ആന്റോ ജോസഫ്, നാസർ ലത്തീഫ്, തുടങ്ങി... Read More

സെഞ്ചുറി വിഷൻസിന്‍റെ പതിനാറാമത് ചിത്രമായ “നോ എവിഡൻസി “ന്‍റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രശസ്ത സംവിധായകൻ വിനയൻ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.

 

 

തദവസരത്തിൽ ശാന്തകുമാരി, പൗളി, ആന്റോ ജോസഫ്, നാസർ ലത്തീഫ്, തുടങ്ങി നിരവധി പ്രശസ്തരും, പ്രമുഖരും പങ്കെടുത്തു. പുതുമുഖങ്ങൾ നായിക -നായകന്മാർ ആകുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പല പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

 

 

 ഗാനങ്ങൾ -സംഗീതം അനൂപ് കുമാർ, D.O.P.T.S.ബാബു, മേക്കപ്പ് – ഒക്കൽ ദാസ്, കോസ്റ്റുംസ് – അബ്ബാസ് പാണാവള്ളി, ആർട്ട്‌ -അഭിലാഷ് മുതുകാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – നസീറലിക്കുഴികാടൻ, സെബി ഞാറക്കൽ, പ്രൊഡക്ഷൻ കൺട്രോളർ – ടോമി ആലുങ്കൽ, സഹ സംവിധാനം -R.തങ്കരാജ്, രചന, നിർമ്മാണം – മമ്മി സെഞ്ചുറി. സംവിധാനം -താരാദാസ്.

 

 

മൂന്നാറിന്റ പ്രകൃതി മനോഹാരിതയിൽ മലയാളം, തമിഴ് എന്നീ ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുന്ന “നോ എവിഡൻസ് “തികച്ചും പുതുമകൾ നിറഞ്ഞ, ആകാംഷഭരിതമായ ഒരു ക്രൈം ത്രില്ലർ സിനിമയായിരിക്കും.

 

 

നവംബര്‍ ഒന്ന് മുതല്‍ വാഗമണ്ണില്‍ ചിത്രീകരണം ആരംഭിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO