രാജീവ് രവിയുടെ പുതിയ ചിത്രത്തില്‍ നിവിനും നിമിഷ സജയനും

ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയ, കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപാടത്തിനു ശേഷം ഐ വി ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തിൽ വമ്പൻ താര നിരയുമായി രാജീവ് രവി സംവിധാനം ചെയ്യുന്ന... Read More

ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയ, കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപാടത്തിനു ശേഷം ഐ വി ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തിൽ വമ്പൻ താര നിരയുമായി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കമ്മട്ടിപാടം പോലെ തന്നെ വിവിധ കാല ഘട്ടങ്ങൾ പറയുന്ന ചിത്രമാണ് ഇതും. സുകുമാർ തെക്കേപ്പാടിൻറെ കീഴിൽ തെക്കേപ്പാട് ഫിലിംസും , മിനി സ്റ്റുഡിയോയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. 

 


നിവിൻ പോളി, ബിജു മേനോൻ, ഇന്ദ്രജിത്, അർജുൻ അശോകൻ, മണികണ്ഠൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത് തുടങ്ങിയവർ അണിനിരക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ജൂൺ മാസത്തിനു മുൻപ് ഷൂട്ടിംഗ് അവസാനിപ്പിച്ച് ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO