നിത്യമേനോന്‍ അരിസ്റ്റോസുരേഷിന്‍റെ നായികയാകുന്നു

 ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്ബിയിലാണ് സുരേഷിന്‍റെ നായികയായി നിത്യ മേനോന്‍ എത്തുന്നത്.  നീണ്ട ഇടവേളയ്ക്ക് ശേഷം നടി നിത്യാ മേനോന്‍ വീണ്ടും മലയാളത്തില്‍ സജീവമാകുന്നു. പ്രാണയാണ് നിത്യാ മേനോന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.... Read More

 ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്ബിയിലാണ് സുരേഷിന്‍റെ നായികയായി നിത്യ മേനോന്‍ എത്തുന്നത്.  നീണ്ട ഇടവേളയ്ക്ക് ശേഷം നടി നിത്യാ മേനോന്‍ വീണ്ടും മലയാളത്തില്‍ സജീവമാകുന്നു. പ്രാണയാണ് നിത്യാ മേനോന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. മലയാളം ,ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം വി.കെ.പ്രകാശാണ് സംവിധാനം ചെയ്യുന്നത്.

 

 

രണ്‍ജി പണിക്കര്‍, രോഹിണി, ദീലീഷ് പോത്തന്‍ ഉള്‍പ്പെടെയുള്ള വന്‍താര നിര കോളാമ്പിയില്‍ അണി നിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആരംഭിച്ചു. ഉച്ചഭാഷിണി സുപ്രീംകോടതി നിരോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിതസാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ‘ആംപ്ലിഫയര്‍ നാണു’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് അവതരിപ്പിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO