നിര്‍ഭയ കേസ് സിനിമയാകുന്നു: ട്രെയിലര്‍ കാണാം

രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസ് സിനിമയാകുന്നു. നെറ്റ്ഫ്‌ലിക്‌സാണ് മനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി കൂട്ട ബലാത്സംഗ കേസിനെ കുറിച്ചുള്ള ചിത്രവുമായി എത്തുന്നത്. ‘ഡല്‍ഹി ക്രൈം’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.     ഷെഫാലി ഷാ,... Read More

രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസ് സിനിമയാകുന്നു. നെറ്റ്ഫ്‌ലിക്‌സാണ് മനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി കൂട്ട ബലാത്സംഗ കേസിനെ കുറിച്ചുള്ള ചിത്രവുമായി എത്തുന്നത്. ‘ഡല്‍ഹി ക്രൈം’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

 

 

ഷെഫാലി ഷാ, ആദില്‍ ഹുസൈന്‍, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവര്‍ അഭിനയിക്കുന്ന ‘ഡല്‍ഹി ക്രൈം’ മാര്‍ച്ച 22 മുതല്‍ സ്ട്രീം ചെയ്തു തുടങ്ങും. ഷെഫാലി അവതരിപ്പിക്കുന്ന വര്‍ധിക ചതുര്‍വേദി എന്ന അന്വേഷണ ഉദ്യോഗസ്ഥയുടെ കാഴ്ചപ്പാടിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇന്തോ കനേഡിയന്‍ സംവിധായകനായ റിച്ചി മെഹ്ത്തയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്‌.

Show Less

No comments Yet

SLIDESHOW

LATEST VIDEO