കിടിലന്‍ വക്കീലായി അജിത്ത് ‘നേർക്കൊണ്ട പാർവൈ’ ട്രെയിലര്‍

തമിഴകത്തിൻ്റെ തല അജിത്ത് നായകനാകുന്ന അൻപത്തിയൊമ്പതാം ചിത്രം 'നേർക്കൊണ്ട പാർവൈ'യുടെ ട്രെയിലര്‍  പുറത്ത് വിട്ടു. ബോളിവുഡ് ചിത്രമായ പിങ്കിൻ്റെ തമിഴ് പതിപ്പാണ് 'നേര്‍ക്കൊണ്ട പാര്‍വൈ'. അമിതാബ് ബച്ചൻ, തപ്‌സി പന്നു എന്നിവരായിരുന്നു പിങ്കിലെ മുഖ്യ കഥാപാത്രങ്ങളായി എത്തിയിരുന്നത്.  ചിത്രത്തിൽ... Read More

തമിഴകത്തിൻ്റെ തല അജിത്ത് നായകനാകുന്ന അൻപത്തിയൊമ്പതാം ചിത്രം ‘നേർക്കൊണ്ട പാർവൈ’യുടെ ട്രെയിലര്‍  പുറത്ത് വിട്ടു. ബോളിവുഡ് ചിത്രമായ പിങ്കിൻ്റെ തമിഴ് പതിപ്പാണ് ‘നേര്‍ക്കൊണ്ട പാര്‍വൈ’. അമിതാബ് ബച്ചൻ, തപ്‌സി പന്നു എന്നിവരായിരുന്നു പിങ്കിലെ മുഖ്യ കഥാപാത്രങ്ങളായി എത്തിയിരുന്നത്.  ചിത്രത്തിൽ ഒരു അഭിഭാഷകൻ്റെ വേഷത്തിലാണ് തല അജിത്ത് എത്തുന്നത്.

 

 

ശ്രദ്ധ ശ്രീനാഥാണ് തപ്സി പന്നു അവതരിപ്പിച്ച കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സീ സ്റ്റുഡിയോസും ബോണി കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളനടന്‍മാരായ ദിനേശ് പി നായരും സുജിത്ത് ശങ്കറും വേഷമിടുന്നുണ്ട്. നീരവ് ഷാ ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം, യുവന്‍ ശങ്കര്‍ രാജ. ചിത്രം ഓഗസ്റ്റ്‌ 10ന് തീയേറ്ററുകളിലെത്തും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO