‘പേടിപ്പെടുത്തുന്ന’ പ്രണയവും റൊമാന്‍സും: ‘നീയാ 2’ന്‍റെ ട്രെയിലര്‍

കമൽഹാസൻ്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രം 'നീയാ' എന്ന ചിത്രത്തിൻ്റെ രണ്ടാംഭാഗം എന്ന വിശേഷണത്തോടെ എത്തുന്ന 'നീയാ 2'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയ് നായകനായെത്തുന്ന ചിത്രത്തില്‍ റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത്... Read More

കമൽഹാസൻ്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രം ‘നീയാ’ എന്ന ചിത്രത്തിൻ്റെ രണ്ടാംഭാഗം എന്ന വിശേഷണത്തോടെ എത്തുന്ന ‘നീയാ 2’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയ് നായകനായെത്തുന്ന ചിത്രത്തില്‍ റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് നായികമാര്‍. ജംബോ സിനിമാസിനുവേണ്ടി ഏ ശ്രീധര്‍ നിര്‍മ്മിക്കുന്ന ഹൊറര്‍-റൊമാന്‍സ് ചിത്രമാണ് നീയാ 2. 

 

പഴയ ‘നീയാ’യും ‘നീയാ 2’ ഉം തമ്മില്‍ യാതൊരു ബന്ധവുമില്ല. കഥയ്ക്ക് അനിവാര്യമായത് കൊണ്ടാണ് ശ്രീപ്രിയയില്‍ നിന്നും ടൈറ്റില്‍ വാങ്ങിയതെന്നും തുടര്‍ന്ന് ‘നീയാ 2’ എന്ന് പേരിടുകയായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.   ചാലക്കുടി, കൊടൈക്കനാല്‍, ഊട്ടി, തലക്കോണം എന്നിവിടങ്ങളിലായാണ് ‘നീയാ 2ന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഗ്രാഫിക്സ് സ്‌പെഷ്യല്‍ എഫക്‌ട്സ് ഉപയോഗിച്ച് ചിത്രത്തിന് പ്രത്യേക എഫക്റ്റ്സ് നല്‍കിയിട്ടുമുണ്ട്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO