നയൻ താരയുടെ റൊമാന്റിക് ത്രില്ലർ ‘ഇമൈക്കാ നൊടികൾ’

 ദക്ഷിണേന്ത്യൻ  സിനിമയിലെ സൂപ്പർ നായികയാണിപ്പോൾ നയൻ താര . മറ്റേതു നായികാ നടിമാരെക്കാളും തൻ്റെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സമർത്ഥയാണ് നയൻതാര . പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ  ഉതകുന്ന  കഥാപാത്രങ്ങൾ മാത്രം സ്വീകരിക്കുക എന്നതാണ് ... Read More
 ദക്ഷിണേന്ത്യൻ  സിനിമയിലെ സൂപ്പർ നായികയാണിപ്പോൾ നയൻ താര . മറ്റേതു നായികാ നടിമാരെക്കാളും തൻ്റെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സമർത്ഥയാണ് നയൻതാര . പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ  ഉതകുന്ന  കഥാപാത്രങ്ങൾ മാത്രം സ്വീകരിക്കുക എന്നതാണ്  സിദ്ധാന്തം . അത് കൊണ്ട് തന്നെ ആരാധക മനസുകളിൽ പ്രത്യേക സ്ഥാനമാണ് ഈ താരത്തിന്. ഓരോ നയൻതാരാ സിനിമകളേയും വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നതും .
 
 
 
 
 നയൻതാര നായികയായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഇമൈക്കാ നൊടികൾ’ (കണ്ണിമയ്ക്കാത്ത വിനാഴികകൾ ). അഥർവ്വയാണ് നായകൻ. വിജയ് സേതുപതി നയൻതാരയുടെ ഭർത്താവായി ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെടുന്നു. റാഷി ഖന്നയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു .ബോളിവുഡ് അഭിനേതാവ് അനുരാഗ് കശ്യപ് ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലും ചുവടു വെയ്ക്കുകയാണ്. പ്രശസ്ത സംവിധായകൻ ഏ .ആർ .മുരുകദാസിൻ്റെ സഹസംവിധായകനായിരുന്ന, ‘ഡിമോണ്ടി കോളനി’ എന്ന ത്രില്ലർ സിനിമയിലൂടെ ശ്രദ്ധേയനായ ആർ.അജയ്ജ്ഞാനമുത്താണ്  ‘ഇമൈക്കാ നൊടികളു’ടെ രചയിതാവും സംവിധായകനും. ദുരൂഹതകളാൽ  ആവരണം ചെയ്യപ്പെട്ട ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലർ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യന്തം ജിജ്ഞാസാഭരിതമായ അവതരണ രീതിയാണത്രെ  സംവിധായകൻ സ്വീകരിച്ചിട്ടുള്ളത്. സ്റ്റുണ്ട് ശിവ ചിട്ടപെടുത്തിയ  ചിത്രത്തിലെ ഹൈലൈറ്റായ ഒരു സൈക്കിൾ സംഘട്ടന രംഗം  ബാംഗ്ലൂരിൽ വെച്ച അഞ്ചു ദിവസം കൊണ്ടാണത്രെ ചിത്രീകരിച്ചത്. ‘ഇമൈക്കാ നൊടികളു’ടെ അണിയറ സാങ്കേതിക വിദഗ്ദ്ധരും പ്രഗത്ഭർ തന്നെ. ആർ .ഡി .രാജശേഖർ ഛായാഗ്രണവും ഹിപ് ഹോപ് തമിഴാ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ‘ഇമൈക്കാ നൊടികളു’ടെ ടീസർ തന്നെ യു ട്യൂബിൽ കോടികളിൽ പരം കാണികൾ താണ്ടി മുന്നേറുന്നു എന്നതും  പുതിയ ചരിത്രം കുറിച്ചിരിക്കയാണ്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സസ്പെൻസ്‌ റൊമാന്റിക് ത്രില്ലറായ ‘ഇമൈക്കാ നൊടികൾ’  പ്രകാശ്  ഫിലിംസ് ഉടൻ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. 
സി .കെ .അജയ് കുമാർ (പി ആർ ഒ )
Show Less

No comments Yet

SLIDESHOW

LATEST VIDEO