നവ്യ നായർ നായികയാകുന്ന വി കെ പ്രകാശ് ചിത്രം ‘ഒരുത്തീ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രീ മമ്മൂട്ടിയും മഞ്ജു വാരിയരും ചേർന്ന് പുറത്തിറക്കി

ഒരു നീണ്ട ഇടവേളക്ക് ശേഷം നവ്യ അഭിനയത്തിലേക്ക് തിരിച്ചു വരുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബെൻസി നാസർ നിർമിക്കുന്ന വി... Read More

ഒരു നീണ്ട ഇടവേളക്ക് ശേഷം നവ്യ അഭിനയത്തിലേക്ക് തിരിച്ചു വരുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബെൻസി നാസർ നിർമിക്കുന്ന വി കെ പ്രകാശ് ചിത്രം ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രീ മമ്മൂട്ടിയും മഞ്ജു വാരിയരും ചേർന്ന് പുറത്തിറക്കി. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി നവ്യ നായർ ഒരു നീണ്ട ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ‘ഒരുത്തീ’.

 

ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായർ, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ട് വന്ന ഒരുത്തിയുടെ ഫസ്റ്റ് ലുക്ക് അന്നൗൺസ്‌മെന്‍റ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ദി ഫയർ ഇൻ യു എന്ന ടാഗ് ലൈനോടുകൂടി വന്നിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഇതിനോടകം തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ തിരിച്ചു വരുന്നത്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്.

 

നവ്യ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ വസ്‌ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്സൺ പോടുതാസ് പ്രൊഡക്ഷൻ കൺട്രോളറും കെ ജെ വിനയൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഒരുത്തീ ഇപ്പോൾ പ്രീ പ്രൊഡക്ഷനിലാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO