മികച്ച സിനിമാ പ്രസിദ്ധീകരണത്തിനുള്ള അവാര്‍ഡ് ‘നാന’ ഏറ്റുവാങ്ങി

പ്രേംനസീര്‍ സുഹൃത്സമിതി സംഘടിപ്പിച്ച രണ്ടാമത് മാധ്യമ പുരസ്ക്കാരത്തില്‍ ഏറ്റവും മികച്ച സിനിമാ പ്രസിദ്ധീകരണത്തിനുള്ള അവാര്‍ഡ് പ്രശസ്ത സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണനില്‍നിന്നും 'നാന'യ്ക്കുവേണ്ടി സംഗീതമധു ഏറ്റുവാങ്ങി. ആഗസ്റ്റ് 13 ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന... Read More

പ്രേംനസീര്‍ സുഹൃത്സമിതി സംഘടിപ്പിച്ച രണ്ടാമത് മാധ്യമ പുരസ്ക്കാരത്തില്‍ ഏറ്റവും മികച്ച സിനിമാ പ്രസിദ്ധീകരണത്തിനുള്ള അവാര്‍ഡ് പ്രശസ്ത സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണനില്‍നിന്നും ‘നാന’യ്ക്കുവേണ്ടി സംഗീതമധു ഏറ്റുവാങ്ങി. ആഗസ്റ്റ് 13 ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങ് ഡെപ്യൂട്ടിസ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു.

 

 

ഡോ. ജോര്‍ജ്ജ്ഓണക്കൂര്‍, ഡോ. എം.ആര്‍. തമ്പാന്‍, ഗാനരചയിതാവ് ചുനക്കരരാമന്‍കുട്ടി, സി ബികാട്ടാമ്പള്ളി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജി. പരമേശ്വരന്‍നായര്‍, ഡോ. എന്‍.ആര്‍.കെ. പിള്ള, സിനിമ പി.ആര്‍.ഒ അജയ്തുണ്ടത്തില്‍ എന്നിവര്‍ സംബന്ധിച്ചു. സമഗ്രസംഭാവനയ്ക്കുള്ള മാധ്യമപുരസ്ക്കാരം സി ബി കാട്ടാമ്പള്ളിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയും ചലച്ചിത്രശ്രേഷ്ഠപുരസ്ക്കാരം ചുനക്കരരാമന്‍കുട്ടിക്ക് അടൂര്‍ഗോപാലകൃഷ്ണനും നല്‍കി. ചടങ്ങില്‍ സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ സ്വാഗതവും വൈസ് പ്രസിഡന്‍റ് വിമല്‍സ്റ്റീഫന്‍ നന്ദിയും പ്രകടിപ്പിച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO