നിങ്ങൾക്ക് നന്മയേകുന്ന നക്ഷത്രങ്ങളെ അറിയാം…

  നക്ഷത്രയോഗവും നിങ്ങളും   മാനവരാശിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ഋഷിമാരും ജ്യോതിഷപണ്ഡിതന്മാരും നമ്മുടെ പൂര്‍വികര്‍ക്ക് സമ്മാനിച്ച ശാസ്ത്രമാണ് ജ്യോതിഷം. ഏതേതു സമയത്ത് ഏതേത് ആഴ്ച (ദിവസം)കളില്‍, ഏതേതു മാസങ്ങളില്‍ എന്തൊക്കെ ചെയ്യാമെന്നതിനെക്കുറിച്ച് ജ്യോതിഷം നമുക്ക്... Read More

 

നക്ഷത്രയോഗവും നിങ്ങളും

 

മാനവരാശിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ഋഷിമാരും ജ്യോതിഷപണ്ഡിതന്മാരും നമ്മുടെ പൂര്‍വികര്‍ക്ക് സമ്മാനിച്ച ശാസ്ത്രമാണ് ജ്യോതിഷം. ഏതേതു സമയത്ത് ഏതേത് ആഴ്ച (ദിവസം)കളില്‍, ഏതേതു മാസങ്ങളില്‍ എന്തൊക്കെ ചെയ്യാമെന്നതിനെക്കുറിച്ച് ജ്യോതിഷം നമുക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഇത് നമ്മുടെ മുന്‍ഗാമികള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പാലിച്ചുപോന്നിരുന്നു. അതുപ്രകാരം നമ്മള്‍ കാലം, നേരം, ഹോര, ശകുനം എന്നിവ നോക്കി ഓരോ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നു. തടസങ്ങള്‍, നഷ്ടങ്ങള്‍, കഷ്ടതകള്‍, പ്രതിബന്ധങ്ങള്‍ എന്നിവയെ സൃഷ്ടിക്കുന്ന രാഹുകാലം, ഗുളികകാലം, യമകണ്ടകാലം, ചന്ദ്രാഷ്ടമി, അഷ്ടമി, നവമി, കരിനാള്‍ എന്നിവ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് പൊതുവെ വര്‍ജ്ജ്യമായി കരുതുന്നു. ഈ ദിവസങ്ങളില്‍ മംഗളകര്‍മ്മങ്ങളോ ഇതരസല്‍ക്കര്‍മ്മങ്ങളോ വിജയപ്രദമാവില്ല എന്നാണ് വിശ്വാസം.

 

അതേസമയം നമ്മുടെ രാശി, നക്ഷത്രത്തിന് അനുയോജ്യരായ സമയം എന്നിവ മിക്കവാറും ആളുകള്‍ നോക്കാറേയില്ല. അതുകാരണവും പരിശ്രമങ്ങളില്‍ കാര്യതടസവും പരാജയവും സംഭവിയ്ക്കാം. സല്‍ക്കര്‍മ്മങ്ങള്‍ നല്ല നക്ഷത്രവും ദിവസവും നോക്കി ചെയ്താല്‍ വിജയം സുനിശ്ചിതമെന്നാണ് വിശ്വാസം. അതുപ്രകാരം നമുക്ക് നന്മ പ്രദാനം ചെയ്യുന്ന നക്ഷത്രങ്ങള്‍ വരുന്ന ദിവസം പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും തുടക്കം കുറിക്കാം. നല്ല വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താം. ഉടമ്പടികളില്‍ ഒപ്പുവെയ്ക്കാം. വിദേശത്ത് പോകുന്നതിനുള്ള ശ്രമങ്ങള്‍ നടത്താം. പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാം, പരിഹാരപൂജകള്‍ ചെയ്യാം, ജോലിക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ തുടങ്ങാം. ഇങ്ങനെ ചെയ്താല്‍ ആ നക്ഷത്ര താരഫലം, ചന്ദ്രബലം എന്നിവ കാരണം ഭാഗ്യവും കൂടി ചേരുന്നതിനാല്‍ കാര്യവിജയങ്ങളുണ്ടാവുന്നു.

 

സമ്പല്‍സമൃദ്ധിയേകുന്ന വിഘ്നേശ്വര വ്രതങ്ങള്‍

 

കരിനാളിനെ ഭയക്കണോ…?

 

സര്‍പ്പകോപം – ദുരിതവും പ്രതിവിധിയും

 

 

ഇനി സല്‍ക്കര്‍മ്മങ്ങള്‍ അനുകൂലമാവാന്‍ ഓരോ നക്ഷത്രക്കാര്‍ക്കും നന്മയേകുന്ന നക്ഷത്രങ്ങള്‍ ഏതൊക്കെയാണെന്നറിയാം.

 


അശ്വതി:നക്ഷത്രത്തില്‍ ജനിച്ച ആള്‍ക്ക് ഭരണി, രോഹിണി, തിരുവാതിര, പൂയ്യം, പൂരം, അത്തം, ചോതി, പൂരാടം, തിരുവോണം, ചതയം, ഉതൃട്ടാതി എന്നീ നക്ഷത്രങ്ങള്‍ വരുന്ന ദിവസത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ വിജയപ്രദമാവും

 

ഭരണി: കാര്‍ത്തിക, മകയിരം, പുണര്‍തം, ആയില്യം, ഉത്രം, ചിത്തിര, വിശാഖം, ഉത്രാടം, അവിട്ടം, പൂരുട്ടാതി, രേവതി

 

കാര്‍ത്തിക:- രോഹിണി, തിരവാതിര, പൂയ്യം, മകം, അത്തം, ചോതി, അനിഴം, തിരുവോണം, ചതയം, ഉതൃട്ടാതി, അശ്വതി

 

12 തരം സര്‍പ്പദോഷങ്ങളും പരിഹാരവും

 

നിങ്ങളുടെ സ്വഭാവവും ശുക്രനും

 

വിദ്യാഭാഗ്യത്തിനായി

 

രോഹിണി:- മകയിരം, പുണര്‍തം, ആയില്യം, പൂരം, ചിത്തിര, വിശാഖം, തൃക്കേട്ട, അവിട്ടം, പൂരുട്ടാതി, രേവതി, ഭരണി

 

മകയിരം:- തിരുവാതിര, പൂയം, അശ്വതി, കാര്‍ത്തിക

 

തിരുവാതിര:- പുണര്‍തം, ആയില്യം, പൂരം, അത്തം, വിശാഖം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി, രേവതി, ഭരണി, രോഹിണി

 

പുണര്‍തം:- പൂയം, മകം, ഉത്രം, ചിത്തിര, അനിഴം, മൂലം, ഉത്രാടം, ഉതൃട്ടാതി, അശ്വതി, കാര്‍ത്തിക, മകയിരം.

 

പൂയ്യം:- ആയില്യം, പൂരം, അത്തം, ചോതി, തൃക്കേട്ട, പൂരാടം, തിരുവോണം, രേവതി, ഭരണി, രോഹിണി, തിരുവാതിര.

 

ആയില്യം:- മകം, ഉത്രം, ചിത്തിര, വിശാഖം, മൂലം, ഉത്രാടം, അവിട്ടം, അശ്വതി, കാര്‍ത്തിക, മകയിരം, പുണര്‍തം.

 

മകം:- പൂരം, അത്തം, ചോതി, അനിഴം, പൂരാടം, തിരുവോണം, ചതയം, ഭരണി, രോഹിണി, തിരുവാതിര, പൂയം.

 

പൂരം:- ഉത്രം, ചിത്തിര, വിശാഖം, തൃക്കേട്ട, ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, കാര്‍ത്തിക, മകയിരം, പൂണര്‍തം, ആയില്യം.

 

ഐശ്വര്യത്തിനും ദാമ്പത്യഐക്യത്തിനും അമാവാസസോമവാരവ്രതം

 

നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലികരിക്കണോ…

 

നിങ്ങളുടെ രാശിയേത് ? സ്വാഭാവമറിയാം

 

ഉത്രം:- അത്തം, ചിത്തിര, അനിഴം, മൂലം, തിരുവോണം, ചതയം, ഉതൃട്ടാതി, രോഹിണി, തിരുവാതിര, പൂയം, മകം,

 

അത്തം:- ചിത്തിര, വിശാഖം, തൃക്കേട്ട, പൂരാടം, അവിട്ടം, പൂരുരുട്ടാതി, രേവതി, മകയിരം, പുണര്‍തം, ആയില്യം, പൂരം.

 

ചിത്തിര:- ചോതി, അനിഴം, മൂലം, ഉത്രാടം, ചതയം, ഉതൃട്ടാതി, അശ്വതി, തിരുവാതിര, പൂയം, മകം, ഉത്രം.

 

ചോതി:- വിശാഖം, തൃക്കേട്ട, പൂരാടം, തീരുവോണം, പൂരുരുട്ടാതി, രേവതി, ഭരണി, പുണര്‍തം, ആയില്യം, പൂരം, അത്തം,

 

വിശാഖം:- അനിഴം, മൂലം, ഉത്രാടം, അവിട്ടം, ഉതൃട്ടാതി, അശ്വതി, കാര്‍ത്തിക, പൂയം, മകം, ഉത്രം, ചിത്തിര.

 

അനിഴം:- തൃക്കേട്ട, പൂരാടം, തിരുവോണം, ചതയം, രേവതി, ഭരണി, രോഹിണി, ആയില്യം, പൂരം, അത്തം, ചോതി.

 

തൃക്കേട്ട:- മൂലം, ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, അശ്വതി, കാര്‍ത്തിക, മകയിരം, പൂയം, മകം, ഉത്രം, ചിത്തിര, വിശാഖംയ

 

മൂലം:- പൂരാടം, തിരുവോണം, ചതയം, ഉതൃട്ടാതി, ഭരണി, രോഹിണി, തിരുവാതിര, പൂരം, അത്തം, ചോതി, അനിഴം,

 

പൂരാടം:- ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, രേവതി, കാര്‍ത്തിക, മകയിരം, പുണര്‍തം, ഉത്രം, ചിത്തിര, വിശാഖം, തൃക്കേട്ട

 

ഉത്രാടം:- തിരുവോണം, ചതയം, ഉതൃട്ടാതി, അശ്വതി, മകയിരം, തിരുവാതിര, പൂയം, അത്തം, ചോതി, അനിഴം, മൂലം.

 

തിരുവോണം:- അവിട്ടം, പൂരുരുട്ടാതി, രേവതി, ഭരണി, തിരുവാതിര, പൂണര്‍തം, ആയില്യം, ചിത്തിര, വിശാഖം, തൃക്കേട്ട, പൂരാടം.

 

അവിട്ടം:- ചതയം, ഉതൃട്ടാതി, അശ്വതി, കാര്‍ത്തിക, പുണര്‍തം, പൂയം, മകം, ചോതി, അനിഴം, മൂലം, ഉത്രാടം,

 

നിങ്ങള്‍ക്ക് ശാപമുണ്ടോ… ? അറിയാം

 

ഈ പൊരുത്തം ഉണ്ടോ ? എന്നാല്‍ ദാമ്പത്യസുഖം ഉറപ്പ്…

 

ഇവ ചെയ്താല്‍ സമ്പത്ത് കുറയും

 

ചതയം:- പൂരുരുട്ടാതി, രേവതി, ഭരണി, രോഹിണി, പൂയം, ആയില്യം, പൂരം, വിശാഖം, തൃക്കേട്ട, പൂരാടം, തിരുവോണം.

 

പൂരുരുട്ടാതി:- ഉതൃട്ടാതി, അത്തം, കാര്‍ത്തിക, മകയിരം, ആയില്യം, മകം, ഉത്രം, അനിഴം, മൂലം, ഉത്രാടം, അവിട്ടം,

 

ഉതൃട്ടാതി:- രേവതി, ഭരണി, രോഹിണി, തിരുവാതിര, മകം, പൂരം, അത്തം, തൃക്കേട്ട, പൂരാടം, തിരുവോണം, ചതയം.

 

രേവതി:- അശ്വതി, കാര്‍ത്തിക, മകയിരം, പുണര്‍തം, പൂരം, ഉത്രം, ചിത്തിര, മൂലം, ഉത്രാടം, അവിട്ടം, പൂരുരുട്ടാതി


 

അജയന്‍

 

ദാമ്പത്യഐക്യത്തിന് പാര്‍വ്വതീശനെ വണങ്ങു

 

നിങ്ങളുടെ നക്ഷത്രവും ആരാധനാമൂര്‍ത്തിയും

 

ജിവീത വിജയത്തിന് നിത്യ പ്രാര്‍ത്ഥനാ ശ്ലോകങ്ങള്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO