സണ്‍ ടി.വിക്കെതിരെ നടികര്‍സംഘം

സണ്‍ ടി.വിയുടെ 'ഫ്രാങ്കാ സൊല്ലട്ടാ' എന്ന പ്രോഗ്രാമിനിടയില്‍ നടന്‍ സൂര്യയുടെ പൊക്കമില്ലായ്മയെക്കുറിച്ച് സൂര്യയോടുതന്നെ ആക്ഷേപശരങ്ങള്‍ തൊടുത്തുവിട്ട അവതാരികകളായ നിവേദിതയ്ക്കും സംഗീതയ്ക്കുമൊപ്പം സണ്‍ നെറ്റ്വര്‍ക്കും വെട്ടിലായി. സൂര്യയുടെ ആരാധകര്‍ സണ്‍നെറ്റ്വര്‍ക്കിന്‍റെ ഓഫീസിലും മറ്റു സ്ഥാപനങ്ങളിലും പ്രക്ഷോഭങ്ങള്‍... Read More

സണ്‍ ടി.വിയുടെ ‘ഫ്രാങ്കാ സൊല്ലട്ടാ’ എന്ന പ്രോഗ്രാമിനിടയില്‍ നടന്‍ സൂര്യയുടെ പൊക്കമില്ലായ്മയെക്കുറിച്ച് സൂര്യയോടുതന്നെ ആക്ഷേപശരങ്ങള്‍ തൊടുത്തുവിട്ട അവതാരികകളായ നിവേദിതയ്ക്കും സംഗീതയ്ക്കുമൊപ്പം സണ്‍ നെറ്റ്വര്‍ക്കും വെട്ടിലായി. സൂര്യയുടെ ആരാധകര്‍ സണ്‍നെറ്റ്വര്‍ക്കിന്‍റെ ഓഫീസിലും മറ്റു സ്ഥാപനങ്ങളിലും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് അക്രമാസക്തരായി. എന്നാല്‍ തന്‍റെ ആരാധകര്‍ ഈ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് സൂര്യ പല ആവര്‍ത്തി ആവശ്യപ്പെട്ടിട്ടും ആരാധകര്‍ ചെവികൊണ്ടില്ല. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടികര്‍സംഘത്തിന്‍റെ മൂഖ്യ ഭാരവാഹികളിലൊരാളായ വിശാല്‍ സണ്‍ ടിവിക്കെതിരെ പ്രസ്താവന ഇറക്കിയിരിക്കുന്നു. തീര്‍ത്തും നല്ല സൗഹൃദം പുലര്‍ത്തി വന്നിരുന്ന മീഡിയായ്ക്കിടയില്‍ ഇത്തരമൊരു അപസ്വരം വന്നതില്‍ ഖേദമുണ്ട്. ആയതിനാല്‍ ഈ വിഷയത്തെക്കുറിച്ച് സണ്‍ നെറ്റ്വര്‍ക്കിന്‍റെ അഭിപ്രായം അറിയാനായി നടികര്‍സംഘത്തില്‍നിന്നും ഒരു കത്ത് അയച്ചിട്ടുണ്ട്. തീര്‍ത്തും അരോചകമായ ചോദ്യങ്ങള്‍ ചോദിച്ച് സൂര്യയെപ്പോലെ മഹാനായ ഒരു വലിയ കലാകാരനെ വേദനിപ്പിച്ചതിന്‍റെ പങ്ക് ചെറുതല്ല. ഇതിന് വ്യക്തമായ മറുപടി സണ്‍ നെറ്റ്വര്‍ക്കില്‍നിന്ന് കിട്ടിയില്ലെങ്കില്‍ നടികര്‍സംഘം പുതിയ തീരുമാനങ്ങളിലെത്തിയേക്കാം. വിശാല്‍ പറഞ്ഞുനിര്‍ത്തി.

Show Less

No comments Yet

SLIDESHOW

LATEST VIDEO