വിനീത് ശ്രീനിവാസന്‍ വിളിച്ചു… ഗൗതം മേനോന്‍ എത്തി

ജോഷി തോമസ് പള്ളിക്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'നാം' എന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകരായ ഗൗതംമേനോനും വിനീത് ശ്രീനിവാസനും അഭിനയിക്കുന്നുണ്ട്. ചമയങ്ങളണിഞ്ഞ് നടന്മാരായിട്ടല്ല. ഗൗതം മേനോന്‍... ഗൗതം മേനോനായിട്ട് തന്നെയാണ് അഭിനയിക്കുന്നത്. വിനീത്... Read More

ജോഷി തോമസ് പള്ളിക്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘നാം’ എന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകരായ ഗൗതംമേനോനും വിനീത് ശ്രീനിവാസനും അഭിനയിക്കുന്നുണ്ട്. ചമയങ്ങളണിഞ്ഞ് നടന്മാരായിട്ടല്ല. ഗൗതം മേനോന്‍… ഗൗതം മേനോനായിട്ട് തന്നെയാണ് അഭിനയിക്കുന്നത്. വിനീത് ശ്രീനിവാസന്‍, വിനീത് ശ്രീനിവാസനായിട്ടും അഭിനയിക്കുന്നു. തമിഴ് സിനിമയിലെ ഒട്ടുമിക്ക സംവിധായകരും സ്വന്തം സിനിമകളില്‍ ചെറിയ വേഷമെങ്കിലും ചെയ്യാറുണ്ട്. അവരുടെയിടയില്‍ വളരെ വ്യത്യസ്തനായ വ്യക്തിയാണ് ഗൗതംമേനോന്‍. സ്വന്തം സിനിമയുടെ പബ്ലിസിറ്റി പോസ്റ്ററില്‍ പോലും തലവെയ്ക്കാന്‍ ഇഷ്ടപ്പെടാത്ത ഗൗതം മേനോന്‍ വര്‍ഷങ്ങള്‍ നീണ്ട ചലച്ചിത്ര ജീവിതത്തിനിടയില്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുന്നു. അതും മലയാളത്തില്‍…

 

‘ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ കാരണം വിനീത് ശ്രീനിവാസനാണെന്ന്’- ഗൗതം മേനോന്‍ പറഞ്ഞു. സംവിധായകന്‍ ജോഷിതോമസ് പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോഴൊക്കെ ഞാന്‍ വളരെ തിരക്കിലായിരുന്നു. വിക്രം അഭിനയിക്കുന്ന ധ്രുവനക്ഷത്രം, ധനുഷ് അഭിനയിക്കുന്ന എന്നെ നോക്കി പായും തോട്ട എന്നീ സിനിമകളുടെ വര്‍ക്ക് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഒരു നിമിഷം പോലും അവിടുന്നുമാറിനില്‍ക്കാന്‍ പറ്റില്ല. മാത്രമല്ല സിനിമയില്‍ ഞാന്‍ അഭിനയിക്കാറുമില്ല. ജോഷി തോമസ് വിളിച്ച് അഭിനയിക്കുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ അതിനാണെങ്കില്‍ നമ്മള്‍ തമ്മില്‍ കാണേണ്ടതില്ലെന്നു പറഞ്ഞു.
പിന്നീട് വിനീത് ശ്രീനിവാസനുമായി ഇതേക്കുറിച്ച് സംസാരിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുകയും ചെയ്തു. അതിനുശേഷം ജോഷി തോമസ് ചെന്നൈയില്‍ വരികയും ഷൂട്ട് ചെയ്ത ചില രംഗങ്ങള്‍ കാണിച്ചുതന്നു. പിന്നെ എനിക്ക് ഒന്നും പറയാനില്ലായിരുന്നു. മാറിനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നിട്ടും ഈ സിനിമയില്‍ അഭിനയിക്കണം ഇതുമായി സഹകരിക്കണമെന്ന് തോന്നി. അത്രയും ജനുവിനിറ്റിയുള്ള ഗൗരവപ്രാധാന്യമുള്ള സിനിമയാണിത്.’ ഗൗതം മേനോന്‍ പറഞ്ഞു.

 

സിനിമയുടെ എണ്‍പത് ശതമാനവും കാഞ്ഞിരപ്പിള്ളി, പാല, കോട്ടയം എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. ഗൗതംമേനോന്‍ അഭിനയിച്ച രംഗങ്ങള്‍ ചെന്നൈയിലാണ് ഷൂട്ട് ചെയ്തത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO