എന്‍. ഗോവിന്ദന്‍കുട്ടിയുടെ കനകതൂലികയില്‍പ്പിറന്ന തിരക്കഥകള്‍

മലയാളസിനിമയുടെ ചരിത്രത്തോടൊപ്പം നടന്ന എഴുത്തുകാരനും നാടകനടനും അഭ്രപാളികളില്‍ വില്ലന്‍-സ്വഭാവവേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനുമായ വ്യക്തിയാണ് എന്‍. ഗോവിന്ദന്‍കുട്ടി. ചരിത്രത്തോടൊപ്പം നടക്കുക എന്ന പ്രയോഗം ഒട്ടും അതിശയോക്തി ഇല്ലാത്തതാണ്. കാരണം മലയാളസിനിമയിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രമായ 'തച്ചോളി... Read More

മലയാളസിനിമയുടെ ചരിത്രത്തോടൊപ്പം നടന്ന എഴുത്തുകാരനും നാടകനടനും അഭ്രപാളികളില്‍ വില്ലന്‍-സ്വഭാവവേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനുമായ വ്യക്തിയാണ് എന്‍. ഗോവിന്ദന്‍കുട്ടി. ചരിത്രത്തോടൊപ്പം നടക്കുക എന്ന പ്രയോഗം ഒട്ടും അതിശയോക്തി ഇല്ലാത്തതാണ്. കാരണം മലയാളസിനിമയിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രമായ ‘തച്ചോളി അമ്പു’വിനും ആദ്യ 70 എം.എം. ചിത്രമായ ‘പടയോട്ട’ത്തിനും തിരക്കഥ എഴുതിയത് എന്‍. ഗോവിന്ദന്‍കുട്ടിയായിരുന്നു. കൂടാതെ മലയാള സിനിമാപ്രേക്ഷകര്‍ വെള്ളിത്തിരയില്‍ ദര്‍ശിച്ച ഒട്ടുമിക്ക വടക്കന്‍പാട്ടു ചിത്രങ്ങള്‍ക്കും സാമൂഹിക ചിത്രങ്ങള്‍ക്കും തിരക്കഥ ചമച്ചത് നടന്‍കൂടിയായ ഗോവിന്ദന്‍കുട്ടിയാണ് എന്നത് ഒരത്ഭുതമാണ്. ഒതേനന്‍റെ മകന്‍, പൊന്നാപുരം കോട്ട, അങ്കത്തട്ട്, തച്ചോളി മരുമകന്‍ ചന്തു, അരക്കള്ളന്‍ മുക്കാക്കള്ളന്‍, രാത്രിവണ്ടി, എറണാകുളം ജംഗ്ഷന്‍, മറവില്‍ തിരിവ് സൂക്ഷിക്കുക, ഗുരുവായൂര്‍ കേശവന്‍, മാമാങ്കം തുടങ്ങിയ ചിത്രങ്ങള്‍ അവയില്‍ ചിലതുമാത്രമാണ്.

അദ്ദേഹത്തിന്‍റെ കനകതൂലികയില്‍ പിറന്ന രണ്ട് തിരക്കഥകളുടെ പുസ്തകരൂപമാണ് ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ചയും പറയിപെറ്റ പന്തിരുകുലവും. വടക്കന്‍പാട്ടു കഥകളിലെ വീരാംഗനയായ ഉണ്ണിയാര്‍ച്ചയുടെ ചരിത്രകഥയുടെ തിരനാടകം അനുവാചകര്‍ക്ക് എന്നുമെന്നും നിധിപോലെ സൂക്ഷിച്ചുവയ്ക്കാവുന്നതാണ്. അതുപോലെ പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യകഥയില്‍ ബ്രാഹ്മണനായ വരരുചിയുടെയും പറയകുലത്തില്‍പ്പെട്ട പഞ്ചമിയുടെയും കാവ്യത്മക സൃഷ്ടിയാണ് രണ്ടാമത്തെ തിരക്കഥ. എഴുത്തിന്‍റെ വിവിധ മേഖലകളില്‍ തനതുവ്യക്തിത്വം പുലര്‍ത്തിയ പ്രിയങ്കരനായ നടനും എഴുത്തുകാരനുമായ എന്‍. ഗോവിന്ദന്‍കുട്ടിയുടെ അപ്രകാശിത രചനകളാണിത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO