കടുക് നല്‍കും സൗന്ദര്യം

നമ്മള്‍ നിസ്സാരമായി കാണുന്ന പലതും ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമായവയാണ്. നമ്മുടെ കണ്‍മുന്നിലും അടുക്കളയിലുമൊക്കെയുള്ള ചെലവുകുറഞ്ഞ ഈ വസ്തുക്കളുള്ളപ്പോഴാണ് നമ്മള്‍ കൃത്രിമസൗന്ദര്യവസ്തുക്കളുടെ പിറകേ നെട്ടോട്ടമോടുന്നത്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് കടുക്. രൂപത്തില്‍ ഏറ്റവും ചെറുതായ കടുകിന്‍റെ... Read More

നമ്മള്‍ നിസ്സാരമായി കാണുന്ന പലതും ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമായവയാണ്. നമ്മുടെ കണ്‍മുന്നിലും അടുക്കളയിലുമൊക്കെയുള്ള ചെലവുകുറഞ്ഞ ഈ വസ്തുക്കളുള്ളപ്പോഴാണ് നമ്മള്‍ കൃത്രിമസൗന്ദര്യവസ്തുക്കളുടെ പിറകേ നെട്ടോട്ടമോടുന്നത്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് കടുക്. രൂപത്തില്‍ ഏറ്റവും ചെറുതായ കടുകിന്‍റെ മഹത്വവും ഗുണങ്ങളും ഒത്തിരിയൊത്തിരി വലുതാണ്. കടുകിന്‍റെ ഔഷധഗുണങ്ങളും ഒട്ടേറെയാണ്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിനും ഏറ്റവും ഉത്തമമാണ് കടുക്. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കടുക് ഉത്തമംതന്നെ. സൗന്ദര്യവര്‍ദ്ധനയേകുന്നതില്‍ കടുകിനുള്ള പങ്കിനെക്കുറിച്ച്….

 

മുഖത്തിന്‍റെ പൊലിമയ്ക്ക്…

 

 

 

 

ഒരു ടീസ്പൂണ്‍ കടുകെണ്ണ, ഒരു ടീസ്പൂണ്‍ ചെറുപയര്‍പൊടി നാല് ടീസ്പൂണ്‍ പാലില്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് വെയ്ക്കുക. രാവിലെ അത് അമ്മിയില്‍ അരച്ചെടുത്ത് (മിക്സിയില്‍ കടുക് അരയുകയില്ല.) മുഖത്തും കഴുത്തിലും ഫേസ്പായ്ക്കിടുക. പതിനഞ്ച് മിനിറ്റിനുശേഷം കഴുകിയാല്‍ മുഖവും കഴുത്തുമൊക്കെ തിളക്കമാര്‍ന്നതാവും.

 

സണ്‍സ്ക്രീന്‍…

 

നല്ലെണ്ണ 50 മില്ലി നല്ലവണ്ണം കാച്ചി ഇറക്കുക. അതില്‍ 100 ഗ്രാം കടുക് പൊടി ചേര്‍ത്ത് കലക്കുക. ഒരു ദിവസം കഴിഞ്ഞ് മുകളിലുള്ള എണ്ണ അരിച്ചെടുത്ത്, താഴെയുള്ള തൈലം എടുത്ത് മുഖം, കൈകള്‍ എന്നിവിടങ്ങളില്‍ തേച്ചുപിടിപ്പിക്കുക. ഇരുപത് മിനിറ്റുകഴിഞ്ഞ് കട്ടി കുറഞ്ഞ തുണികൊണ്ട് തുടച്ചെടുക്കുക. (വെള്ളം ഉപയോഗിക്കുവാന്‍ പാടില്ല) വെയിലത്ത് പോകുന്നതിനുമുമ്പ് ഇത് സണ്‍സ്ക്രീനായി ഉപയോഗിക്കാം. ഈ എണ്ണ പശപശപ്പ് (ഗ്രീസി) ഇല്ലാത്ത സണ്‍സ്ക്രീനായിരിക്കും.

 

കരിമ്പുള്ളികള്‍, സണ്‍ടേണ്‍, തഴമ്പുകള്‍ മാറാന്‍…

 

 

 

ഒരു ടീസ്പൂണ്‍ കടുകെണ്ണ, ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തൈര്, അഞ്ചുതുള്ളി ചെറുനാരങ്ങാനീര് ഇവ മിശ്രിതമാക്കി മുഖത്ത് മാസ്ക്ക് ചെയ്യുക. സണ്‍ടേണ്‍, കരിമ്പുള്ളികള്‍ എന്നിവ മാറും. ആഴ്ചയില്‍ മൂന്നുപ്രാവശ്യം ഇത് ചെയ്യാവുന്നതാണ്.

 

വെളുക്കുവാന്‍…

 

ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ കടുകെണ്ണ, രണ്ടും കലക്കി കോട്ടണ്‍ തുണിയില്‍ തൊട്ട് മുഖത്ത് തേച്ചശേഷം പതുക്കെ മസാജ് ചെയ്തശേഷം കുളിക്കുക. കാലക്രമേണ നമ്മുടെ നിറം മാറും.

 

ചുണ്ടുകള്‍ മൃദുവാകാന്‍…

 

സാധാരണയായി കടകളില്‍ കിട്ടുന്ന ലിപ്ഗ്ലോസ്, ലിപ്ബാം എന്നിവ ഉപയോഗിച്ചാല്‍ ഏതാനും സമയത്തിനുള്ളില്‍തന്നെ ചുണ്ടുകള്‍ ഉണങ്ങുന്നു എന്നുമാത്രമല്ല ചുണ്ടുകള്‍ വിണ്ടുകീറുകയും ചെയ്യും. ഇത് ഒഴിവാക്കാനാവാത്തതാണ്. അവയ്ക്കുപകരം കടുകെണ്ണ ചുണ്ടില്‍ ദിവസവും തേച്ചുപോന്നാല്‍ ചുണ്ടുകള്‍ ഉണങ്ങുകയില്ല, വിണ്ടുകീറുകയുമില്ല. മാത്രമല്ല ചുണ്ടുകള്‍ക്ക് മൃദുലത കൈവരികയും ചെയ്യും.

 

ചുണ്ടുകളിലെ കറുപ്പ് മാറാന്‍…

 

 

അരടീസ്പൂണ്‍ തേന്‍, അരടീസ്പൂണ്‍ കടുകെണ്ണ ഇവ രണ്ടും മിശ്രിതമാക്കി ചുണ്ടുകളില്‍ തേച്ചുപോന്നാല്‍ ചുണ്ടുകള്‍ കറുക്കുകയില്ല.

 

താരന്‍ ശല്യവും മുടികൊഴിച്ചിലും മാറാന്‍…

 

ബദാംഎണ്ണ രണ്ട് ടീസ്പൂണ്‍, കടുക്എണ്ണ രണ്ട് ടീസ്പൂണ്‍, ഒലീവ് എണ്ണ രണ്ട് ടീസ്പൂണ്‍ എന്നിവ നല്ലവണ്ണം ചൂടാക്കി ചെറുചൂടോടെ തലയില്‍ തേച്ച് പിടിപ്പിച്ച് വയ്ക്കുക. അതിനുശേഷം ആര്യവേപ്പിന്‍റെ തളിരിലയിട്ട് വെള്ളം തിളപ്പിച്ച് ആ വെള്ളത്തില്‍ കോട്ടണ്‍ ടവ്വൗല്‍ നനച്ച് തലമുഴുവന്‍ ഒപ്പുക. ഇങ്ങനെ പത്തുദിവസത്തിലൊരിക്കല്‍ ചെയ്തുവന്നാല്‍ തല സംബന്ധമായ പ്രശ്നം പരിഹരിക്കപ്പെടും.

 

ചുളിവുകള്‍ മാറാന്‍…

 

ഇരുപത്തഞ്ച് വയസ്സ് കഴിഞ്ഞാല്‍തന്നെ ചിലര്‍ക്ക് ചര്‍മ്മങ്ങള്‍ ചുരുങ്ങിത്തുടങ്ങും. ഇതിന് ഒരു ടീസ്പൂണ്‍ അലവോര (കറ്റാര്‍വാഴ) ജെല്‍, ഒരു ടീസ്പൂണ്‍ കടുകെണ്ണ, ഒരു ടീസ്പൂണ്‍ ബാര്‍ലി പൗഡര്‍ എന്നിവ അരച്ച് മുഖത്ത് മാസ്ക്കിട്ട് കഴുകി പോന്നാല്‍ മുഖത്തെ ചുളിവുകള്‍ മാറിക്കിട്ടും.

 

മുടിനരയെ തടയാന്‍…

 

100 മില്ലി കടുകെണ്ണ, 50 മില്ലി ഗ്രാം മരുതാണി ഇല, 50 മില്ലി വെളിച്ചെണ്ണ, 50 ഗ്രാം രാമച്ചം ഇവയെല്ലാം ചേര്‍ത്ത് പതിവായി വെയിലത്തുവെച്ച് ചൂടാക്കുക. പിന്നീട് ദിവസവും തലയ്ക്ക് ഇത് തേച്ചുവന്നാല്‍ നരയുണ്ടാവുന്നത് തടയപ്പെടുന്നതോടൊപ്പം ഇളനരയും കാലക്രമേണ കറുക്കും.

 

ശരീരത്തിന്‍റെ പൊലിമയ്ക്ക്…

 

 

കടുകെണ്ണ കാല്‍കപ്പ്, നല്ലെണ്ണ കാല്‍കപ്പ്, ബദാം എണ്ണ കാല്‍കപ്പ് ഇവ നല്ലവണ്ണം മിക്സ് ചെയ്ത് ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്ത് കുളിച്ചുപോന്നാല്‍ ശരീരകാന്തി വര്‍ദ്ധിക്കുന്നതോടൊപ്പം, ക്ഷീണത്താല്‍ ഉണ്ടാവുന്ന ശരീരവേദനയും മാറും.

 

ഇനി കടുകെണ്ണ നമ്മുടെ നിത്യജീവിതത്തിന്‍റെ ഒരു ഭാഗമാക്കാം. സൗന്ദര്യം സംരക്ഷിക്കാം.

Show Less

No comments Yet

SLIDESHOW

LATEST VIDEO