‘മുന്തിരി മൊഞ്ചനി’ലെ ആദ്യ വീഡിയോ ഗാനം

യുവ താരങ്ങളായ മനേഷ് കൃഷ്ണന്‍ ഗോപിക അനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ “മുന്തിരി മൊഞ്ചനി”ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. കെ എസ് ചിത്രയും കെ... Read More

യുവ താരങ്ങളായ മനേഷ് കൃഷ്ണന്‍ ഗോപിക അനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ “മുന്തിരി മൊഞ്ചനി”ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. കെ എസ് ചിത്രയും കെ എസ് ഹരിശങ്കറും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം പകർന്നത് സംവിധായകൻ വിജിത് നമ്പ്യാർ തന്നെയാണ്. ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, കെ.എസ്.ചിത്ര, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍, ശ്രേയ ജയദീപ്, സുധാമയി നമ്പ്യാര്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന മുന്തിരി മൊഞ്ചന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരി മൊഞ്ചനിലെ മറ്റൊരു പ്രത്യേകതയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് മുന്തിരി മൊഞ്ചനെന്നും സംവിധായകന്‍ പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO