മുന്തിരി മൊഞ്ചന്‍റെ രണ്ടാമത്തെ ടീസര്‍

ചിരിയും ചിന്തയുമായി സലിം കുമാർ തവളയായി എത്തുന്ന കുടുംബ ചിത്രം മുന്തിരി മൊഞ്ചന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍... Read More

ചിരിയും ചിന്തയുമായി സലിം കുമാർ തവളയായി എത്തുന്ന കുടുംബ ചിത്രം മുന്തിരി മൊഞ്ചന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ചിത്രമാണ് മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. സലിംകുമാര്‍, ഇന്നസെന്‍റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ചിത്രം ഡിസംബര്‍ ആദ്യവാരം തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO