‘മുഖരാഗം’; മോഹൻലാലിന്റെ ജീവചരിത്രം അണിയറയിൽ ഒരുങ്ങുന്നു

അമ്പത്തിയൊന്നാം പിറന്നാള്‍ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് നൽകി നടൻ മോഹൻലാൽ. തന്റെ ജീവചരിത്രം അണിയറയിൽ ഒരുങ്ങുകയാണെന്ന വിവരം മോഹൻലാൽ ആരാധകരുമായി പങ്കുവച്ചു. 'മുഖരാഗം' എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ താരം തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ... Read More

അമ്പത്തിയൊന്നാം പിറന്നാള്‍ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് നൽകി നടൻ മോഹൻലാൽ. തന്റെ ജീവചരിത്രം അണിയറയിൽ ഒരുങ്ങുകയാണെന്ന വിവരം മോഹൻലാൽ ആരാധകരുമായി പങ്കുവച്ചു. ‘മുഖരാഗം’ എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ താരം തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 

 

 

40 വർഷത്തിലേറെയായി തുടരുന്ന അഭിനയജീവിതവും തന്റെ ജീവിതാനുഭവങ്ങളും കൂടിച്ചേരുന്നതായിരിക്കും ജീവചരിത്ര​ഗ്രന്ഥമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഭാനുപ്രകാശ് എന്ന എഴുത്തുകാരനാണ് മോഹൻലാലിന്റെ ജീവചരിത്രത്തിന്റെ രചയിതാവ്. വർഷങ്ങളായി തനിക്കൊപ്പം സഞ്ചരിച്ചാണ് ഭാനുപ്രകാശ് തന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതുന്നത്. 2020-ൽ ‘മുഖരാഗം’ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും മോഹൻലാൽ കുറിച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO