‘നീലക്കുറിഞ്ഞി’യുമായി മൃദുലാവാരിയര്‍

ഗായിക മൃദുലാവാര്യരെ സംഗീതാസ്വാദകര്‍ തിരിച്ചറിയുന്നത് 'ലാലീ... ലാലീ... ലേ... ലോ...' എന്ന ഒറ്റഗാനത്തിലൂടെയാണ്.   ഈയടുത്താണ് മൃദുലാവാരിയര്‍ രണ്ട് ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കവര്‍ സോംഗ് പുറത്തിറക്കിയത്. 'നീലക്കുറിഞ്ഞി' എന്ന് പേരിട്ടിരിക്കുന്ന ആ കവര്‍... Read More

ഗായിക മൃദുലാവാര്യരെ സംഗീതാസ്വാദകര്‍ തിരിച്ചറിയുന്നത് ‘ലാലീ… ലാലീ… ലേ… ലോ…’ എന്ന ഒറ്റഗാനത്തിലൂടെയാണ്.

 

ഈയടുത്താണ് മൃദുലാവാരിയര്‍ രണ്ട് ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കവര്‍ സോംഗ് പുറത്തിറക്കിയത്. ‘നീലക്കുറിഞ്ഞി’ എന്ന് പേരിട്ടിരിക്കുന്ന ആ കവര്‍ സോംഗിനെക്കുറിച്ച് മൃദുലവാരിയര്‍ പറഞ്ഞുതുടങ്ങി.

 

പഴയ പാട്ടുകള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുന്നതാണല്ലോ കവര്‍ സോംഗ് എന്നുപറയുന്നത്. എന്‍റെ ആദ്യത്തെ കവര്‍ സോംഗാണ് നീലക്കുറിഞ്ഞി. എന്‍റെ ആദ്യത്തെ അറ്റംപ്റ്റാണ് നീലക്കുറിഞ്ഞി എന്നുതന്നെ പറയാം.
രണ്ട് പാട്ടുകളാണ് ഞാന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘നീലക്കടമ്പ്’ എന്ന സിനിമയിലെ ‘നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍…’ എന്ന ഗാനമുണ്ട്. രവീന്ദ്രന്‍ മാഷ് ഈണം നല്‍കി ചിത്രചേച്ചി പാടിയ പാട്ടാണത്. കെ. ജയകുമാര്‍ സാറാണ് ആ ഗാനം രചിച്ചിരിക്കുന്നത്.

 

രമേഷ് നാരായണന്‍ സാര്‍ സംഗീതം നല്‍കി ചിത്രചേച്ചി പാടിയ ‘ഒരു നറുപുഷ്പമായ്…’ എന്ന ഗാനമാണ് മറ്റൊന്ന്. ആദ്യമായി ഒരു കവര്‍ സോംഗ് ചെയ്യുമ്പോള്‍ അതില്‍ രവീന്ദ്രന്‍ മാഷിന്‍റെ ഒരുപാട്ട് ഉള്‍പ്പെടുത്തണമെന്നൊരു വലിയ ആഗ്രഹം എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് നീലക്കുറിഞ്ഞികള്‍… ഞാന്‍ തെരഞ്ഞെടുത്തത്. അതിനോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റൊരു ഗാനം ഞാന്‍ തെരഞ്ഞപ്പോള്‍ ‘ഒരു നറുപുഷ്പമായ്…. കിട്ടി. ആ രണ്ട് പാട്ടുകളും രണ്ട് താളമാണ്. പക്ഷേ, ആ പാട്ടുകളുടെ രാഗങ്ങള്‍ തമ്മില്‍ മാച്ചാകുന്നതുകൊണ്ട് നല്ല ബ്ലെന്‍ഡായി വന്നു.

 

ഈ പാട്ട് പുറത്തിറങ്ങിയപ്പോള്‍ വളരെ നല്ല റെസ്പോണ്‍സ് കിട്ടിയിരുന്നു. പാട്ടിന്‍റെ ഭാഗമാണെങ്കിലും വിഷ്വല്‍സാണെങ്കിലും നല്ല നിലവാരം പുലര്‍ത്തി എന്നുള്ള കമന്‍റ്സ് ഒരുപാട് കിട്ടിയിരുന്നു.
മൃദുലവാരിയര്‍ തുടര്‍ന്നു.

 

ഈ കവര്‍ സോംഗ് കണ്ടിട്ട് സംവിധായകന്‍ കമല്‍ സാറും രമേഷ് നാരായണന്‍ സാറും ഒക്കെ നല്ല അഭിപ്രായം പറഞ്ഞിരുന്നു. രവീന്ദ്രന്‍ മാഷിന്‍റെ വൈഫ് ശോഭ ആന്‍റിയും ഇതുകണ്ടിട്ട് മികച്ചതെന്ന് പറഞ്ഞിരുന്നു. എന്നെ ഏറെ സന്തോഷിപ്പിച്ച മറ്റൊരു കാര്യമുണ്ട്. ചിത്രചേച്ചി ഇതുകണ്ടിട്ട് എന്നെ അഭി നന്ദിക്കുകയുണ്ടായി. ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യാമോയെന്ന് ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ചിത്രചേച്ചി അത് ഷെയര്‍ ചെയ്തു. നല്ല കമന്‍റ്സ് പറയുകയും ചെയ്തു. സിനിമാ ഇന്‍ഡസ്ട്രിയിലുള്ള സിംഗേഴ്സും മറ്റ് സംഗീതാസ്വാദകരും ഇതേപ്പറ്റി നല്ല അഭിപ്രായം പറഞ്ഞു.

 

ഇതിന്‍റെ അണിയറപ്രവര്‍ത്തകരെക്കുറിച്ച് പറയാമോ?

വിഷ്വല്‍ ഡയറക്ടര്‍- ശ്യാംലിന്‍ ജേക്കബ്ബ്, ക്യാമറ- ജോബിന്‍ കായനാട്, കീ ബോര്‍ഡ് പ്രോഗ്രാമിംഗ്- മധുപോള്‍, വോക്കല്‍ റിക്കാര്‍ഡിംഗ്- ബാലമുരളി, സൗണ്ട് മിക്സിംഗ്- രഞ്ജിത്ത് രാജന്‍, മേക്കപ്പ്- ഫെമി ആന്‍റണി. ഇവരൊക്കെയാണ് അണിയറ ശില്‍പ്പികള്‍. പിന്നെ, കോസ്റ്റ്യൂംസിന്‍റെ ക്രെഡിറ്റ് എനിക്ക് സ്വന്തം.

ജി. കൃഷ്ണന്‍
Show Less

No comments Yet

SLIDESHOW

LATEST VIDEO