സംസ്കൃതചിത്രം മൃച്ഛകടികത്തില്‍ ബംഗാളി നായികമാര്‍

കണ്ണന്‍ പെരൂമുടിയൂര്‍ സംവിധാനം ചെയ്യുന്ന സംസ്കൃതചിത്രം മൃച്ഛകടികത്തില്‍ നായികമാരായി അഭിനയിക്കുന്നത് ബംഗാളി താരങ്ങളായ നേഹ സക്സേനയും അര്‍ജ ബാനര്‍ജിയുമാണ്. വസന്തസേനയായി അര്‍ജ ബാനര്‍ജിയും അദിതിയായി നേഹ സക്സേനയും അഭിനയിക്കുന്നു. ബാല അവതരിപ്പിക്കുന്ന ചാരുദത്തന്‍റെെ നായികമാരാണ്... Read More

കണ്ണന്‍ പെരൂമുടിയൂര്‍ സംവിധാനം ചെയ്യുന്ന സംസ്കൃതചിത്രം മൃച്ഛകടികത്തില്‍ നായികമാരായി അഭിനയിക്കുന്നത് ബംഗാളി താരങ്ങളായ നേഹ സക്സേനയും അര്‍ജ ബാനര്‍ജിയുമാണ്. വസന്തസേനയായി അര്‍ജ ബാനര്‍ജിയും അദിതിയായി നേഹ സക്സേനയും അഭിനയിക്കുന്നു. ബാല അവതരിപ്പിക്കുന്ന ചാരുദത്തന്‍റെെ നായികമാരാണ് ഇവര്‍. ചിത്രത്തില്‍. ഗണികസ്ത്രീയും ദരിദ്രബ്രാഹ്മണ യുവാവും തമ്മിലുള്ള പ്രണയകഥയുടെ തിരക്കഥയും സംഭാഷണവും ശത്രുഘ്നന്‍ എഴുതുന്നു.

 

 

ഹരിശ്രീ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെയും കാലിയോപ്പ് ഫിലിംസിന്‍റെയും ബാനറില്‍ അജിത് തുമ്പപ്പൂ, സുഭീഷ് ശ്രീധരന്‍, വി.വി.ശ്രീക്കുട്ടന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സംസ്കൃത ത്തിന്‍റെ സാങ്കേതികസഹായം ഡോ.നടേശന്‍, ശ്രീകാന്ത് എന്നിവരാണ്. ഛായാഗ്രാഹണം ആസാദ്വാസു. പ്രഭാവര്‍മ, എം. ഡി. രാജേന്ദ്രന്‍, നരേന്ദ്രമേനോന്‍ എന്നിവരുടെ വരികള്‍ക്ക് അഖില്‍ അമ്പഴക്കാട് സംഗീതം പകരുന്നു.ڔരമേഷ്ڔഗുരുവായൂര്‍ കലാസംവിധാനവും കുമാര്‍ എടപ്പാള്‍ വസ്ത്രാലങ്കാരവും അനീഷ് ചെര്‍പ്പുളശ്ശേരി ചമയവും ഏബ്രഹാംലിങ്കണ്‍ വാര്‍ത്താവിതരണവും നിര്‍വഹിക്കുന്നു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി മായന്നൂര്‍. ടെക്നിക്കല്‍ ഡയറക്ടര്‍ ടി. ആര്‍.അജിത് റനീഷ്. അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ സുബ്രഹ്മണ്യന്‍, സഹസംവിധാനം വിഷ്ണു വല്‍സന്‍, രശ്മി. നിശ്ചലഛായാഗ്രാഹണം വിഷ്ണു.

 

 

സംസ്കൃതഭാഷയിലെ ഏറ്റവും ഉജ്ജ്വലമായ നാടകങ്ങളില്‍ പ്രമേയത്തിന്‍റെ സ്വീകാര്യത കൊണ്ടും വ്യത്യസ്തതകൊണ്ടും തീവ്രതകൊണ്ടും അദ്വീതമായ സ്ഥാനമാണ് ചിത്രത്തിനുള്ളത്. ആദിശങ്കരാചാര്യ, ഭഗവദ്ഗീത, പ്രിയമാനസം, ഇഷ്ടിഃ, സൂര്യകാന്ത എന്നിവയാണ്ڔഇന്ത്യയില്‍ നിര്‍മിച്ചിട്ടുള്ള മറ്റു സംസ്കൃതസിനിമകള്‍.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO