‘മൂത്തോന്‍റെ’ ട്രെയിലർ ഒക്ടോബര്‍ 11ന്

നിവിന്‍പോളിയും ഗീതു മോഹൻദാസും ആദ്യമായി ഒന്നിച്ചിരിക്കുന്ന മൂത്തോൻ സിനിമയുടെ ട്രെയിലർ ഒക്ടോബർ 11ന് പുറത്തിറങ്ങും. ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രവും മൂത്തോനാണ്. ഈ ഒക്ടോബറില്‍... Read More

നിവിന്‍പോളിയും ഗീതു മോഹൻദാസും ആദ്യമായി ഒന്നിച്ചിരിക്കുന്ന മൂത്തോൻ സിനിമയുടെ ട്രെയിലർ ഒക്ടോബർ 11ന് പുറത്തിറങ്ങും. ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രവും മൂത്തോനാണ്. ഈ ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിലുള്ള ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവും നടനുമായ അനുരാഗ് കശ്യപാണ്. ചിത്രത്തിന്‍റെ നിര്‍മാണത്തിലും അദ്ദേഹം പങ്കാളിയാണ്. രാജീവ് രവിയാണ് ചിത്രത്തിനായി ഛായാഗ്രാഹണം നിര്‍വ്വഹിച്ചിട്ടുള്ളത്. ശോഭിത ധുലിപുലയാണ് ചിത്രത്തിലെ നായിക. മെലീസ രാജു, റോഷൻ മാത്യു, ശശാങ്ക് അറോറ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. നവംബർ എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO