എസ്. ജെ. സൂര്യയുടെ ‘മോൻസ്റ്റർ’  ടീസർ പുറത്തിറങ്ങി; മികച്ച  വരവേല്‍പ്പ്!

 സംവിധായകനടൻ  എസ്. ജെ. സൂര്യ നായകനായി അഭിനയിച്ച മോൻസ്റ്റർ എന്ന തമിഴ് ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി മികച്ച പ്രേക്ഷക പ്രതികരണം നേടിയിരിക്കുന്നു . ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം യു ട്യുബില്‍   എട്ടു ലക്ഷത്തിനു മുകളില്‍ കാഴ്ച്ചക്കാരുണ്ടായി .  'ഒരു... Read More

 സംവിധായകനടൻ  എസ്. ജെ. സൂര്യ നായകനായി അഭിനയിച്ച മോൻസ്റ്റർ എന്ന തമിഴ് ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി മികച്ച പ്രേക്ഷക പ്രതികരണം നേടിയിരിക്കുന്നു . ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം യു ട്യുബില്‍   എട്ടു ലക്ഷത്തിനു മുകളില്‍ കാഴ്ച്ചക്കാരുണ്ടായി .  ‘ഒരു നാൾ കൂത്ത് ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നെൽസൺ വെങ്കിടേഷ് സംവിധാനം ചെയ്ത മോൻസ്റ്ററിലെ നായിക പ്രിയാ ഭവാനി ഷങ്കറാണ്. ആദ്യന്തം നർമ്മരസപ്രദമായ അതേ സമയം ഗൗരവമുള്ള ഒരു പ്രമേയമാണ് ചിത്രത്തിന്റേത്.

 

 

ഒരു എലി നായകനെ അവൻ്റെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളും, അതിനെ തുടർന്ന് ഉണ്ടാവുന്ന സങ്കീർണ്ണ പ്രശ്നങ്ങളും രസകരമായി അവതരിപ്പിച്ചു കൊണ്ടാണ് സംവിധായകൻ ദൃശ്യാവിഷ്‌ക്കാരം നൽകുന്നത്. ജസ്റ്റിൻ പ്രഭകരാണ് സംഗീത സംവിധായകൻ. മായ, മാനഗരം എന്നീ ഹിറ്റ് സിനിമകൾ ക്ക് ശേഷം പൊട്ടൻഷ്യൽ   സ്റ്റുഡിയോസ്   നിർമ്മിക്കുന്ന മോൻസ്റ്റർ ഈ മാസം തീയറ്ററുകളിൽ എത്തും -സി. കെ. അജയ് കുമാർ( പി ആർ ഓ)

Show Less

No comments Yet

SLIDESHOW

LATEST VIDEO