പൃഥ്വിരാജ് അച്ഛന്‍ സുകുമാരനെപ്പോലെ കുറെയൊക്കെ ക്ഷുഭിതനാണ് -മോഹന്‍ലാല്‍

നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്നതുകൊണ്ടുതന്നെ 'ലൂസിഫര്‍' എന്ന സിനിമ ഇതിനോടകം വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു.   'ലൂസിഫര്‍' എന്ന സിനിമയിലെ നായകന്‍ മോഹന്‍ലാലാണെന്നതും ഏറെ പ്രചാരം നേടിക്കഴിഞ്ഞിരിക്കുകയാണ്.   ഈ സിനിമയുടെ കഥയെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ... Read More

നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്നതുകൊണ്ടുതന്നെ ‘ലൂസിഫര്‍’ എന്ന സിനിമ ഇതിനോടകം വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു.

 

‘ലൂസിഫര്‍’ എന്ന സിനിമയിലെ നായകന്‍ മോഹന്‍ലാലാണെന്നതും ഏറെ പ്രചാരം നേടിക്കഴിഞ്ഞിരിക്കുകയാണ്.

 

ഈ സിനിമയുടെ കഥയെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ റിലീസിന് മുമ്പേ പുറത്തുവിടാന്‍ ലൂസിഫര്‍ ടീം തയ്യാറല്ല.

 

എങ്കിലും ‘ലൂസിഫര്‍’ സിനിമയുടെ പ്രത്യേകതയെന്താണെന്ന് ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി ഇപ്രകാരമായിരുന്നു.

 

‘തീര്‍ച്ചയായും ഈ സിനിമയുടെ പ്രത്യേകതയെന്നുപറയുന്നത് പൃഥ്വിരാജ് തന്നെയാണ്. അഭിനയരംഗത്ത് ഇത്രയും തിരക്കുകളുണ്ടായിരിക്കുമ്പോഴും ഒരു സിനിമ സംവിധാനം ചെയ്യാന്‍ തയ്യാറായി വരുന്നത് ഒരു ചലഞ്ചിംഗായിട്ടുള്ള കാര്യമാണ്. സിനിമയെ വളരെ പോസിറ്റീവായിട്ടും സീരിയസായിട്ടും കാണുന്ന ഒരാളാണ് പൃഥ്വിരാജ്.

 

ഒരു സംവിധായകന്‍ സിനിമാസെറ്റില്‍ എപ്പോഴും ആവശ്യങ്ങള്‍ക്ക് ക്ഷുഭിതനായിരിക്കണം. ഇതുവരെ അഭിനയിച്ചുകൊണ്ടിരുന്ന പൃഥ്വിരാജ് സംവിധായകനായി മാറിയപ്പോള്‍ ആ കമാന്‍ഡിംഗ് ഏറ്റെടുത്തത് കാണുമ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി. പൃഥ്വിരാജിന്‍റെ അച്ഛന്‍ സുകുമാരന്‍ ഇത്തിരി ക്ഷുഭിതനൊക്കെ ആയിരുന്നു. അതുപോലെ പൃഥ്വിയും കുറെയൊക്കെ ക്ഷുഭിതനാണ്.’
ഒരു ചിരിയോടെ മോഹന്‍ലാല്‍ പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO