മോഹന്‍ലാല്‍-സിദ്ധീഖ് ചിത്രം ‘ബിഗ് ബ്രദര്‍’

ലേഡീസ് ആൻ‍ഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു സിദ്ധീഖ്-മോഹന്‍ലാല്‍ ചിത്രം. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  സിദ്ധീഖിനൊപ്പമുള്ള ചിത്രവും ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.  പൃഥിരാജ്... Read More

ലേഡീസ് ആൻ‍ഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു സിദ്ധീഖ്-മോഹന്‍ലാല്‍ ചിത്രം. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  സിദ്ധീഖിനൊപ്പമുള്ള ചിത്രവും ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 

പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍, ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍, രഞ്ജിത്ത് ചിത്രം ഡ്രാമാ എന്നിവയാണ് മോഹന്‍ലാലിന്റേതായി ഇനി പുറത്തു വരാനുള്ള ചിത്രങ്ങള്‍. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ വേഷമാണ് ചിത്രത്തില്‍ താരത്തിന്. നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസൊരുക്കുന്ന കായകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയെന്ന ചരിത്ര കഥാപാത്രമായി അതിഥി വേഷത്തിലും ലാല്‍ എത്തുന്നുണ്ട്. ഈ ചിത്രം നാളെ റിലീസ് ചെയ്യും

Show Less

No comments Yet

SLIDESHOW

LATEST VIDEO