ലാലേട്ടനെയും മമ്മൂക്കയേയും അത്ഭുതത്തോടെ നോക്കിക്കണ്ട ആ ഏഴു വയസ്സുകാരന്‍ ഇന്ന് സംവിധായകന്‍

വർഷം 1986, കണ്ണൂർ പയ്യാമ്പലം സവോയ് ഹോട്ടൽ പരിസരം. ഒരു ഏഴ് വയസ്സുകാരൻ പയ്യൻ സ്കൂൾ വിട്ട് 'മാറ്റഡോർ' വാനിൽ വീട്ടിലോട്ട് വരുന്ന നേരം കണ്ണൂർ പയ്യാമ്പലത്തു ഒരു വലിയ ട്രാഫിക് ബ്ലോക്ക് .... Read More

വർഷം 1986, കണ്ണൂർ പയ്യാമ്പലം സവോയ് ഹോട്ടൽ പരിസരം. ഒരു ഏഴ് വയസ്സുകാരൻ പയ്യൻ സ്കൂൾ വിട്ട് ‘മാറ്റഡോർ’ വാനിൽ വീട്ടിലോട്ട് വരുന്ന നേരം കണ്ണൂർ പയ്യാമ്പലത്തു ഒരു വലിയ ട്രാഫിക് ബ്ലോക്ക് . ഡ്രൈവർ കാര്യം തിരക്കിയപ്പോൾ ഷൂട്ടിംഗ് ആണെന്ന് പറഞ്ഞു. കുട്ടികളില്‍ പലരും ഷൂട്ടിംഗ് കാണാനായി  വാനില്‍നിന്നും ചാടിയിറങ്ങിയപ്പോള്‍ കൂട്ടത്തില്‍ ആ ഏഴ് വയസ്സുകാരനുമുണ്ടായിരുന്നു.  ഐ വി ശശിയുടെ ‘അടിമകൾ ഉടമകൾ’ ആയിരുന്നു ചിത്രം.  മലയാളത്തിലെ അക്കാലത്തെ ഒരുവിധം എല്ലാവരും അവിടെ ഉണ്ടായിരുന്നു.  ആ ബാലന്‍ ആളുകളെ വകഞ്ഞുമാറ്റി കുത്തി തിരുകി മുന്നിൽ എത്തിയപ്പോൾ ഇതാ ഇരിക്കുന്നു ലാലേട്ടനും മമ്മൂക്കയും ഒരുമിച്ചു.  സിനിമയില്‍ മാത്രം കണ്ടിട്ടുള്ള താരങ്ങളെ കണ്ടപ്പോള്‍ ആ ബാലന് ആവേശവും ഒപ്പം അത്ഭുതവും തോന്നി. ആദ്യമായി കണ്ടതുകൊണ്ട് അവരെ ഇരുവരെയും ഇമവെട്ടാതെ നോക്കിയിരുന്നു.  ചായ കുടിക്കുകയായിരുന്നു ലാലേട്ടനും മമ്മൂക്കയും. ആശ്ചര്യത്തോടെ പകച്ചു നിൽക്കുന്ന ഏഴു വയസ്സുകാരനെ മുന്നിൽ കണ്ടപ്പോൾ ലാലേട്ടൻ അവനെ നോക്കിയൊന്നു ചിരിച്ചു. എവിടുന്നോ കിട്ടിയ ഒരു ധൈര്യം വെച്ചു അവന്‍ അവരുടെ അടുത്തേക്ക് ചെന്നു. എന്താ മോന്‍റെ പേര്..ലാലേട്ടന്‍റെ ചോദ്യം..അവന്‍ പേര് പറഞ്ഞു.. പെട്ടെന്ന് മമ്മൂക്ക എവിടെയാ മോന്‍റെ വീട് ?  പള്ളിക്കുന്ന്..പിന്നെ രണ്ടു പേരും ഒന്നിച്ചൊരു ചോദ്യം..ഏതു ക്ലാസ്സിലാ പഠിക്കുന്നത്. അപ്പോഴേക്കും ആരോ വന്ന് അവരെ ഷോട്ടിനായോ മറ്റോ കൂട്ടിക്കൊണ്ട് പോയി .

വർഷങ്ങൾ കഴിഞ്ഞു.. ആ പയ്യന്‍ ഇന്ന് മലയാളത്തില്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്ത്, റിലീസിനൊരുങ്ങുകയാണ്. അത് മറ്റാരുമല്ല, വിജിത് നമ്പ്യാര്‍ ആണ് അന്നത്തെ ഏഴു വയസ്സുകാരന്‍. ആദ്യ സംവിധാനച്ചിത്രമായ മുന്തിരി മൊഞ്ചന്‍ ഡിസംബര്‍ 6 തീയേറ്ററുകളിലെത്തുകയാണ്. ഏറെ പ്രതീക്ഷയുണര്‍ത്തുന്ന കന്നിച്ചിത്രത്തിലൂടെ വിജിത് മലയാള സിനിമയിലെ മുന്തിരി മൊഞ്ചനാകുമെന്ന് പ്രതീക്ഷിക്കാം

Show Less

No comments Yet

SLIDESHOW

LATEST VIDEO