സിദ്ധിഖ്-മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിൽ അർബ്ബാസ് ഖാനും

പ്രശസ്ത സംവിധായകൻ സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " ബിഗ് ബ്രദർ " എന്ന ചിത്രത്തിൽ ബോളിവുഡ് താരം സൽമാൻ ഖാന്‍റെ സഹോദരനും നടനുമായ അർബ്ബാസ് ഖാനും സുപ്രധാനമായ വേഷത്തിലഭിനയിക്കുന്നു. മോഹൻലാലാണ് ബിഗ് ബ്രദറിലെ... Read More

പ്രശസ്ത സംവിധായകൻ സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” ബിഗ് ബ്രദർ ” എന്ന ചിത്രത്തിൽ ബോളിവുഡ് താരം സൽമാൻ ഖാന്‍റെ സഹോദരനും നടനുമായ അർബ്ബാസ് ഖാനും സുപ്രധാനമായ വേഷത്തിലഭിനയിക്കുന്നു. മോഹൻലാലാണ് ബിഗ് ബ്രദറിലെ നായകൻ. മലയാളത്തിൽ വൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സിദ്ദിഖ്, ബോളിവുഡ്ഡിലും വലിയ വിജയം നേടിയ സംവിധായകനാണ്.

 

ഇക്കഴിഞ്ഞവാരം അർബ്ബാസ് ഖാൻ ഈ ചിത്രത്തിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയിരുന്നു. മോഹൻലാലാകട്ടെ തന്‍റെ പുതിയ ചിത്രമായ ഇട്ടി മാണിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കൊച്ചിയിലുണ്ടായിരുന്നു. അതോടെ മോഹൻലാലുമായി ഒരു കൂടിക്കാഴ്ച്ചക്കും അവസരമുളവായി. സംവിധായകൻ സിദ്ദിഖ്, നിർമ്മാതാവ് ജെൻ സോ ജോസ്, എന്നിവർക്കൊപ്പം അർബ്ബാസ് ഖാൻ തൈക്കാട്ടുശ്ശേരിയിലെ ലൊക്കേഷനിലെത്തി മോഹൻലാലുമായി കൂടിക്കാഴ്ച്ച നടത്തുകയുണ്ടായി. ബോളിവുഡിലെ ഈ വി.ഐ.പി.യെ ഏറെ സന്തോഷത്തോടെയാണ് മോഹൻലാൽ സ്വീകരിച്ചത്. ഒരു മണിക്കൂറോളം സംഘം മോഹൻലാലിനോടൊപ്പം ചെലവഴിക്കുകയുണ്ടായി…

Show Less

No comments Yet

SLIDESHOW

LATEST VIDEO